മനാമ : ബഹ്റൈനിലെ കോഴിക്കോട്ടുകാർ മാർച്ച് 8ന് അൽ റജാ സ്കൂളിൽ നടക്കുന്ന ഔദ്യോഗിക ഉദ്ഘാടന പരിപാടിയായ “ഉത്സവ് കോഴിക്കോട് 2K19” പരിപാടിയുടെ ലോഗോ പ്രകാശനം ഹൂറ ചാരിറ്റി ഹാളിൽ വെച്ച് നടന്ന യോഗത്തിൽ സ്വാഗത സംഘം വൈസ് ചെയർമാൻ റസാക്ക് മൂഴിക്കൽ പ്രോഗ്രാം ജനറൽ കൺവീനർ ശിവകുമാർ കൊല്ലറോത്തിന് നൽകി നിർവഹിച്ചു. കെ.ടി. സലിം. ഒ.കെ. കാസിം, ഫൈസൽ കോട്ടപ്പള്ളി, സുരേഷ് മണ്ടോടി, ശശിധരൻ എം, ഹനീഫ കടലൂർ, ജെ പി കെ തിക്കോടി, നൗഫൽ നന്തി, ഫൈസൽ ഇയ്യച്ചേരി, അമീൻ നന്തി, അഷ്റഫ് സി എച്ച്, രാധാകൃഷ്ണൻ തിക്കോടി, സി. സി.ബി.യുടെ ഭാരവാഹികൾ, വനിതാ വിഭാഗം എന്നിവരും തണൽ വടകര, ദയ പേരാമ്പ്ര, വടകര സൗഹൃദവേദി, കൊയിലാണ്ടി കൂട്ടം, നന്തി അസോസിയേഷൻ, ഇരിങ്ങൽ കൂട്ടായ്മ, മണിയൂർ കൂട്ടായ്മ, കൂത്താളി കൂട്ടം, അത്തോളിയൻസ്, ഗ്ളോബൽ തിക്കോടിയൻസ്, കുറ്റിയാടി കൂട്ടായ്മ, ശാന്തി സദനം, നിയാർക്ക് കൊയിലാണ്ടി, ഗുരുവായൂരപ്പൻ കോളേജ് അലുംനി, വില്യാപ്പള്ളി കൂട്ടായ്മ, കോയിപ്രം കൂട്ടായ്മ, മുയിപ്പോത്ത് കൂട്ടായ്മ, റഹ്മാനിയ, സ്വാന്തനം, ബഹ്റൈൻ വടകര മുസ്ലിം ജമാഅത്ത് എന്നിവയുടെ പ്രവർത്തകരും സന്നിഹിതരായിരുന്നു. ലോഗോ രൂപകല്പന : preji V ചേവായൂർ. ജനറൽ സെക്രട്ടറി എ സി എ ബക്കർ സ്വാഗതവും വൈസ് പ്രസിഡണ്ട് ലത്തീഫ് ആയഞ്ചേരി നന്ദിയും പറഞ്ഞു.