സാംസ ബഹ്റൈൻ പ്രേമ ബാബുരാജ് അനുസ്മരണം സംഘടിപ്പിച്ചു

IMG-20201208-WA0114

മനാമ: സാംസ വനിതാ വിഭാഗം കോർഡിനേറ്ററും ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകയും ആയിരുന്ന പ്രേമ ബാബുരാജിന്റെ ഒന്നാം ചരമ വാർഷിക ദിനമായ ഡിസംബർ 7ന് സാംസ സംഘടനാ തലത്തിൽ ഓൺലൈൻ മീറ്റിംഗ് സംഘടിപ്പിക്കുകയും അനുസ്മരണം നടത്തുകയും ചെയ്തു. കൂടാതെ സാംസക്ക് ചെയ്ത സേവനങ്ങളെ മാനിച്ചു പരേതയുടെ സ്മരണാർത്ഥം സാംസ നടപ്പിലാക്കിയ Educational Endowment award -2020 ഫലവും പ്രഖ്യാപിച്ചു.

സാംസ കുടുംബാഗങ്ങളുടെ മക്കൾക്കായി പ്രഖ്യാപിച്ച ഈ അവാർഡിന് ഗ്രേഡ് 10 നു അനഘ രാജ് പ്ലസ് 2വിനു അൻഷുൽ രാജ് എന്നിവർ അർഹരായി. മുരളി കൃഷ്ണൻ, ഇൻഷാ റിയാസ്, ജെസ്‌ന എന്നിവർ അടങ്ങിയ മൂന്നംഗ പാനൽ ആണ് തിരഞ്ഞെടുപ്പ് നടത്തിയത്. ജിജോ ജോർജ് അധ്യക്ഷനായ മീറ്റിംഗിൽ ജനറൽ സെക്രട്ടറി റിയാസ് കല്ലമ്പലം സ്വാഗതവും വൈസ് പ്രസിഡന്റ് നിർമല ജേക്കബ് നന്ദിയും പ്രകാശിപ്പിച്ചു.

വനിതാ വിഭാഗം പ്രസിഡന്റ് സിതാര മുരളീകൃഷ്ണൻ, സെക്രട്ടറി അമ്പിളി സതീഷ്, വത്സരാജ് കുയിമ്പിൽ എന്നിവരെ കൂടാതെ നാട്ടിലും ബഹ്റൈനിലും ഉള്ള നിരവധി അംഗങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!