മനാമ: പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിെൻറ ജന്മദിനത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ബഹ്റൈൻ ചാപ്റ്റർ നടത്തിയ ഇൻറർസ്കൂൾ ക്വിസിലെ വിജയികളെ പ്രഖ്യാപിച്ചു. ഐ.ഒ.സി ബഹ്റൈൻ ദേശീയ പ്രസിഡൻറ് മുഹമ്മദ് മൻസൂറിൻ്റെ അധ്യക്ഷതയിൽ നടന്ന ഗ്രാൻഡ് ഫിനാലെ ഗ്ലോബൽ ചയർമാൻ സാം പിത്രോഡ ഉദ്ഘാടനം ചെയ്തു.
എ.ഐ.സി.സി സെക്രട്ടറി ഹിമാൻഷു വ്യാസ്, ഡോ. ആരതി കൃഷ്ണ, മൻസൂർ പള്ളൂർ, അരുൺ കേവൽറാം എന്നിവർ സംസാരിച്ചു. ഡോ. ഷെമിലി പി. ജോൺ, സന്തോഷ് ഓസ്റ്റിൻ, തൗഫീഖ് അബ്ദുൽ ഖാദർ എന്നിവർ നേതൃത്വം നൽകി. ക്വിസ് മത്സരം സോണോറിറ്റ മെഹ്ത നിയന്ത്രിച്ചു. ഇന്ത്യൻ സ്കൂൾ വിദ്യാർഥി ഗൗരവ് പ്രകാശ് 576 പോയൻറുകൾ കരസ്ഥമാക്കി ഒന്നാമതെത്തി.
ന്യൂ മില്ലേനിയം സ്കൂൾ വിദ്യാർഥി അനിമേഷ് പാണ്ഡെ 427 പോയൻറുകൾ നേടി രണ്ടാമതും ഏഷ്യൻ സ്കൂൾ വിദ്യാർഥിനി ശ്രുതി ബതാനി 365 പോയൻറുകൾ നേടി മൂന്നാമതുമെത്തി.