ബഹ്റൈനിൽ ഇന്നലെ 9731 പേരിൽ നടത്തിയ പരിശോധനയിൽ 183 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, 133 പേർക്ക് രോഗമുക്തി, 2 മരണം

IMG_20201209_005808_717

മനാമ: ബഹ്റൈനിൽ 183 പേർക്ക് കൂടി പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചു. ഡിസംബർ 8 ന് 24 മണിക്കൂറിനിടെ 9731 പേരിൽ നടത്തിയ പരിശോധനകളിൽ നിന്നാണ് ഇത്രയും പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരിൽ 98 പേർ പ്രവാസി തൊഴിലാളികളാണ്. മറ്റ് 71 പേർക്ക് സമ്പർക്കങ്ങളിലൂടെയും 14 പേർക്ക് യാത്രാ സംബന്ധമായുമാണ് രോഗബാധയേറ്റത്.

അതേ സമയം 133 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 86348 ആയി ഉയർന്നു. 1603 പേരാണ് രാജ്യത്ത് നിലവിൽ കോവിഡ് ബാധിതരായി തുടരുന്നത്. ചികിത്സയിലുള്ളവരിൽ 10 പേരുടെ ആരോഗ്യനില ഗുരുതരമാണ്. മരണങ്ങളില്ലാത്ത തുടർച്ചയായ പന്ത്രണ്ട് ദിനങ്ങൾക്ക് ശേഷം ഇന്നലെ സ്ഥിരീകരിച്ച 2 മരണമടക്കം രാജ്യത്തെ ആകെ കോവിഡ് മരണ സംഖ്യ 343 ആയി. ആകെ 2139302 പേരെ പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി പുരോഗമിക്കുന്നതിനൊപ്പം കൂടുതൽ പേരിലേക്ക് പരിശോധനകൾ വ്യാപിപ്പിക്കുന്നതും തുടരുകയാണ്.

ഡിസംബർ 1 മുതൽ ബഹ്റൈനിലെത്തുന്ന യാത്രക്കാർക്കുള്ള കോവിഡ് പരിശോധനാ നിരക്ക് 60 ൽ നിന്നും 40 ദിനാറായി കുറച്ചിട്ടുണ്ട്. ഒക്ടോബർ 24 മുതൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് റസ്റ്റോറൻ്റുകളുടെ അകത്ത് ഭക്ഷണം നൽകിത്തുടങ്ങിയിട്ടുണ്ട്. ഡിസംബർ 6 മുതൽ പള്ളികളിൽ അസർ നമസ്കാരം കൂടി പുനരാരംഭിച്ചിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!