മനാമ: കോവിഡ് കാലത്ത് ബഹ്റൈൻ പ്രവാസ പൊതു രംഗത്ത് പ്രശംസനീയമായ പ്രവർത്തനം കാഴ്ച വെച്ച ഐ വൈ സി സി ഹെൽപ് ഡസ്ക് കൺവീനർ കൂടിയായ ശ്രീ.മണിക്കുട്ടനെ ഐ വൈ സിസി എക്സിക്യൂട്ടീവ് ആദരിച്ചു. വളരെ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി കോവിഡ് രോഗികൾക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കുന്നതിനും അവരെ ടെസ്റ്റ് കേന്ദ്രങ്ങളിൽ എത്തിക്കുന്നതിനും ലോക്ക് ഡൗൺ ബിൽഡിംഗിൽ ഭക്ഷണങ്ങൾ എത്തിക്കുന്നതിനും തുടങ്ങി ഒട്ടേറെ പ്രവർത്തങ്ങൾ നടത്തുവാൻ മണിക്കുട്ടൻ മുന്നിൽ ഉണ്ടായിരുന്നുവെന്ന് ഐ വൈ സിസി പ്രസിഡന്റ് അനസ് റഹിം അഭിപ്രായപ്പെട്ടു. ഐ വൈ സിസി യുടെ ഉപഹാരം മുൻ പ്രസിഡൻറ് ഈപ്പൻ ജോർജ്ജ് മണിക്കുട്ടനും കൈമാറി. ജനറൽ സെക്രട്ടറി എബിയോൺ അഗസ്റ്റിൻ, ട്രഷറർ നിതീഷ് ചന്ദ്രൻ എന്നിവർ സന്നിഹതരായിരുന്നു.
