![]()
മനാമ: ബഹ്‌റൈൻ ദേശീയദിനത്തോട് അനുബന്ധിച്ച് കർണാടക കൾച്ചറൽ ഫൗണ്ടേഷൻ ബഹ്‌റൈൻ (കെസിഎഫ്) ബുസൈതീൻ ബീച്ചിൽ ക്ലീനിംഗ് കാമ്പയിൻ നടത്തി. മുഹറഖ് ഗവർണറേറ്റ് ഡെപ്യൂട്ടി ഗവർണർ ബ്രിഗേഡിയർ അബ്ദുല്ല ഖലീഫാ അജീരാൻ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. കെസിഎഫ് ബഹ്‌റൈൻ പ്രസിഡന്റ് വിട്ടൽ ജമാൽ
ജനറൽ സെക്രട്ടറി ഹാരിസ് സമ്പ്യാ, ട്രഷറർ ഇഖ്ബാൾ മഞ്ഞനാഡി, കെസിഎഫ് ഐഎൻസി സാന്ത്വനം വിഭാഗത്തിലെ പ്രസിഡന്റ് അലി മുസ്ലിയാർ ബഹ്‌റൈൻ കൂടാതെ കേസിഎഫ് ബഹ്‌റൈൻ സമിതിയുടെ മറ്റു നേതാക്കളും പങ്കെടുത്തു.










