മനാമ: മൈത്രി സോഷ്യൽ അസ്സോസിയേഷൻ്റെ ആഭിമുഖ്യത്തിൽ അൽഹിലാൽ ആശുപത്രിയുമായി സഹകരിച്ച് നടത്തപ്പെടുന്ന മെഗാ മെഡിക്കൽ ക്യാമ്പ് പതിനൊന്ന് ദിവസം പിന്നിട്ടു. ഇതിനോടകം നിരവധിയാളുകൾ ക്യാമ്പിൽ പങ്കെടുത്ത് രക്ത പരിശോധന നടത്തി.
ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ, സാമൂഹ്യ പ്രവർത്തകൻ കെ .ടി.സലീം എന്നിവർ ക്യാമ്പ് സന്ദർശിച്ച് ആശുപത്രി അധികൃതർക്കും, മൈത്രി ഭാരവാഹികൾക്കും ആശംസകൾ നേർന്നു. സാമൂഹ്യ പ്രവർത്തകരായ നിസാർ കൊല്ലം, അൻവർ ശൂരനാട് , ഹോസ്പിറ്റൽ പ്രതിനിധി പ്യാരി ലാൽ, ലാബ് ഹെഡ് ബിൻസി, മെഡിക്കൽ ക്യാമ്പ് കോർഡിനേറ്റർ നൗഷാദ് മഞ്ഞപ്പാറ, മൈത്രി പ്രസിഡണ്ട് സിബിൻ സലീം, മൈത്രി ഭാരവാഹികളായ സക്കീർ ഹുസൈൻ, നൗഷാദ് അടൂർ, സുനിൽ ബാബു, ഷിബു പത്തനംതിട്ട, അബ്ദുൽ വഹാബ്, റിയാസ് വിഴിഞ്ഞം എന്നിവർ പങ്കെടുത്തു. അഞ്ഞൂറോളം ആളുകളാണ് ക്യാമ്പിൽ പങ്കെടുക്കുന്നതിനായി ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഡിസംബർ പതിനാറിന് ക്യാമ്പ് സമാപിക്കും.