മനാമ: ജാപ്പനീസ് വിഭവങ്ങളുടെ രുചി വൈവിധ്യങ്ങളൊരുക്കി ലുലു ഹൈപ്പർ മാർക്കറ്റ്. വിവിധ രാജ്യങ്ങളിലെ ഭക്ഷണവിഭവങ്ങൾ പരിചയപ്പെടുത്തുന്ന ‘ഫുഡ് ഈസ് ഗുഡ്’ ക്യാമ്പയിനിൻ്റെ ഭാഗമായാണ് ഈ വാരം ജാപ്പനീസ് ഭക്ഷ്യമേള ഒരുക്കിയത്. ബഹ്റൈനിലെ പ്രമുഖ ജാപ്പനീസ് ഷെഫ് മസാതോ ഇകേദ വിവിധ രുചികൾ പരിചയപ്പെടുത്തി. ബഹ്റൈനിലെ ജാപ്പനീസ് അംബാസഡർ ഹിദേകി ഇതോ ഉദ്ഘാടനം ചെയ്ത ഭക്ഷ്യമേളയിൽ ലുലു സീനിയർ മാനേജ്മെൻറ് പ്രതിനിധികളും പങ്കെടുത്തു. സുഷി, തെംപുര, ബാറ്റർ ഫ്രൈഡ് ചിക്കൻ തുടങ്ങിയ വ്യത്യസ്തങ്ങളായ വിഭവങ്ങൾ ഭക്ഷണ പ്രേമികൾക്ക് ആസ്വദിക്കാനുള്ള അവസരമാണ് ലുലു ഒരുക്കിയത്.