മനാമ: രാജ്യത്തിൻ്റെ 49 മത് ദേശീയ ദിനത്തിൽ ആശംസകൾ ഏറ്റുവാങ്ങി ബഹ്റൈൻ ഭരണാധികാരികൾ. രാജ്യത്തെ വിവിധ രാജ്യങ്ങളിലെ പ്രതിനിധികളും രാജ്യത്തെ മന്ത്രാലയങ്ങളും രാജകുടുംബാംഗങ്ങളും ശുറാ കൗൺസിൽ പ്രതിനിധികളും രാജാവ് ഹമദ് ബിൻ ഈസാ അൽ ഖലീഫക്കും പ്രധാനമന്ത്രി പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫക്കും ആശംസകളുമായി മുന്നോട്ടുവന്നു. 1783ൽ ബഹ്റൈനെ ഒരു അറബ് മുസ്ലിം രാഷ്ട്രമാക്കി വളർത്തുന്നതിൽ ദിശാബോധം നൽകിയ അഹ്മദ് അൽ ഫതഹിൻ്റെ സ്മരണ പുതുക്കലും ഹമദ് രാജാവ് അധികാരമേറ്റതിൻ്റെയും യുഎന്നിൽ ബഹ്റൈന് സ്ഥിരാംഗത്വം ലഭിച്ചതിൻ്റെയും ഓർമ പുതുക്കലും കൂടിയാണ് ഓരോ ദേശീയ ദിനവും.
പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും രാജാവിന് ആശംസകളറിയിച്ചു.