bahrainvartha-official-logo
Search
Close this search box.

ആകാശം വർണ പൂരിതമാക്കിയ വെടിക്കെട്ടുകളോടെ 49 മത് ദേശീയ ദിനത്തെ വരവേറ്റ് ബഹ്റൈൻ; ഇന്ന് ബഹ്റൈൻ ബേയിലും വാനം വർണപ്പകിട്ടണിയും

received_397559188185308

മനാമ: വർണ ശോഭയാൽ ആകാശത്തെ നിറപ്പകിട്ടണിയിച്ചായിരുന്നു ബഹ്റൈൻ 49 മത് ദേശീയ ദിനത്തെ വരവേറ്റത്. ഇൻഫർമേഷൻ അഫേഴ്സ് മന്ത്രാലയവും ബഹ്റൈൻ ഇൻറർനാഷണൽ സർക്യൂട്ടും സംയുക്തമായാണ് ആകാശത്ത് വർണപ്പകിട്ടണിഞ്ഞ ഫയർ വർക്സ് ഷോ സംഘടിപ്പിച്ചത്. 7 മണിക്ക് സതേൺഗവർണറേറ്റ് ഭാഗമായ റിഫയിലെ സൽമാൻ ബിൻ അഹ്മദ് അൽ ഫതഹ് ഫോർട്ടിലും 7:30 ന് നോർതേൺ ഗവർണറേറ്റ് ഭാഗമായ മദീനത് സൽമാനിലും ആയിരങ്ങളായിരുന്നു വെടിക്കെട്ട് വീക്ഷിക്കാൻ മാസ്ക്കണിഞ്ഞ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഒത്തുചേർന്നത്. ബഹ്റൈൻ ടിവി യിൽ തത്സമയ സംപ്രേഷണം ഉണ്ടായിരുന്നെങ്കിലും പങ്കെടുത്തവർ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലും പങ്കുവെച്ചിരുന്നു.

ഇന്ന് ഡിസംബർ 16ന് വൈകിട്ട് 7 മണിക്കാണ് ഈ വർഷത്തെ ദേശീയ ദിനത്തിലെ സമാപന വെടിക്കെട്ട്. പതിവ് പോലെ കോവിഡ് മാനദണ്ഡങ്ങൾ കാരണം വീക്ഷിക്കാനാവാത്തവർക്ക് ബഹ്റൈൻ ടിവി യിലൂടെ ദൃശ്യങ്ങൾ കാണാവുന്നതാണ്.

സന്ദർഭത്തിൽ ദേശീയ പതാകയും വർണങ്ങളുമായി രാജ്യമുടനീളം ദീ​പാ​ല​ങ്കാ​ര പ്ര​ഭ​യി​ൽ അണിഞ്ഞൊരുങ്ങി​ നി​ൽ​ക്കു​ക​യാ​ണ്. ഓഫറുകൾ പ്രഖ്യാപിച്ച് വ്യാ​പാ​ര സ്​​ഥാ​പ​ന​ങ്ങ​ളും ജ​ന​ങ്ങ​ളും ആ​വേ​​ശ​ത്തോ​ടെ​യാ​ണ്​ 49ാമ​ത്​ ദേ​ശീ​യ ദി​ന​ത്തെ വ​ര​വേ​ൽ​ക്കു​ന്ന​ത്. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികൾ ആസൂത്രണം ചെയ്തതായി കാപ്പിറ്റൽ ഗവർണറേറ്റ് നേരത്തെ അറിയിച്ചിരുന്നു. കൂടാതെ ഏറ്റവും നന്നായി അണിയിച്ചൊരുക്കുന്ന കെട്ടിടങ്ങൾക്ക് സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഡി​സം​ബ​ര്‍ 16 ന് ഹൈ​വേ​യി​ല്‍ ബ​ഹ്റൈ​ന്‍ പ​താ​ക കൊ​ണ്ട് അ​ല​ങ്ക​രി​ച്ച​താ​യി ദ​ക്ഷി​ണ മേ​ഖ​ല മു​നി​സി​പ്പാ​ലി​റ്റി അ​റി​യി​ച്ചു. പ്ര​ധാ​ന നി​ര​ത്തു​ക​ളും റൗ​ണ്ട് എ​ബൗ​ട്ടു​ക​ളും ബഹ്റൈൻ പതാകയുടെ ദ്വിവർണ ശോഭ പരത്തുന്ന ദീ​പാ​ല​ങ്ക​ര​ത്തി​ലൂ​ടെ​യാ​ണ് രൂ​പ​ക​ല്‍പ​ന ന​ട​ത്തി​യി​ട്ടു​ള്ള​ത്. 1600 മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ 10 മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ലാ​ണ് ഏ​റ്റ​വും വ​ലി​യ ദീ​പാ​ല​ങ്കാ​ര പ​താ​ക സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.

സ​ല്ലാ​ഖ് ഹൈ​വേ മു​ത​ല്‍ ഗ​ള്‍ഫ് ബേ ​ഹൈ​വേ വ​രെ​യും അ​വി​ടെ നി​ന്നും ബ​ഹ്റൈ​ന്‍ ഇ​ൻ​റ​ര്‍നാ​ഷ​ന​ല്‍ സ​ര്‍ക്യൂ​ട്ട് വ​രെ​യും പ​താ​ക നീ​ണ്ടു​കി​ട​ക്കു​ന്നു. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ദീ​പാ​ല​ങ്കാ​ര പ​താ​ക​യെ​ന്ന ഖ്യാ​തി ഇ​തി​ലൂ​ടെ നേ​ടി​യെ​ടു​ക്കാ​ന്‍ സാ​ധി​ക്കും. ഈ​സ ടൗ​ണ്‍ ഗേ​റ്റ്, അ​ല്‍ഖു​ദു​സ് ഹൈ​വേ, റി​ഫ ക്ലോക് റൗ​ണ്ട് എ​ബൗ​ട്ട്, വ​ലി​യ്യു​ല്‍ അ​ഹ്ദ് അ​വ​ന്യു, ഇ​സ്​​തി​ഖ്​​ലാ​ൽ വാ​ക്​ വേ, ​എ​ജു​ക്കേ​ഷ​ന്‍ ഏ​രി​യ​യി​ലെ ശൈ​ഖ് സ​ല്‍മാ​ന്‍ റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലും അ​ല​ങ്ക​രി​ച്ചി​ട്ടു​ണ്ട്.

‘മാ​തൃ​രാ​ജ്യ​ത്തെ​ക്കു​റി​ച്ച് നീ ​അ​ഭി​മാ​നി​ക്കൂ’ എ​ന്ന പ്ര​മേ​യ​ത്തി​ല്‍ അ​ല്‍ ഖു​ദു​സ് അ​വ​ന്യൂ​വി​ല്‍ 30 മീ​റ്റ​ര്‍ നീ​ള​ത്തി​ലും ആ​റ് മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ലും പ്ര​ത്യേ​ക ഫ​ല​ക​ങ്ങ​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. വി​വി​ധ റോ​ഡു​ക​ളി​ല്‍ ബ​ഹ്റൈ​ന്‍ പ​താ​ക​യു​ടെ നി​റ​ങ്ങ​ളി​ലു​ള്ള പൂ​ക്ക​ള്‍ നി​റ​ഞ്ഞ ചെ​ടി​ക​ളും ന​ട്ടു പി​ടി​പ്പി​ച്ചി​ട്ടു​ണ്ട്. സ​ല്ലാ​ഖ് ഹൈ​വേ​യി​ല്‍ 5,000 ച​തു​ര​ശ്ര മീ​റ്റ​റി​ല്‍ പു​ല്ല് വെ​ച്ചു​പി​ടി​പ്പി​ച്ചി​ട്ടു​ണ്ട്. 42,000 സീ​സ​ണ​ല്‍ പൂ​ച്ചെ​ടി​ക​ള്‍, 100 വൃ​ക്ഷ​ങ്ങ​ളും 700 തൈ​ക​ളും 180 ഈ​ന്ത​പ്പ​ന​ക​ളും ന​ട്ടി​ട്ടു​ണ്ട്.

രാജ്യം 49 മത് ദേശീയ ദിനം ആഘോഷിക്കുന്നതിന് പുറമേ 1783ൽ അഹ്മദ് അൽ ഫതഹ് ബഹ്റൈൻ എന്ന അറബ്-മുസ്ലിം രാജ്യസങ്കൽപം ആവിഷ്കരിച്ചതിൻ്റെ സ്മരണ പുതുക്കുന്നതിൻ്റെയും ഹമദ് രാജാവ് അധികാരമേറി 21 വർഷം പിന്നിടുന്നതിൻ്റെയും യുഎന്നിൽ പൂർണമായ സ്ഥിരാംഗത്വം നേടിയതിൻ്റെയും ഓർമകൾ കൂടിയാണ് ബഹ്റൈൻ ഈ ദിനം പങ്കുവെക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!