bahrainvartha-official-logo
Search
Close this search box.

പ്രതിസന്ധി ഘട്ടത്തിൽ പ്രവർത്തിച്ച ഇടവകാംഗങ്ങളായ ആരോഗ്യപ്രവർത്തകർക്ക് ആദരവുമായി ബഹ്റൈൻ മാർത്തോമ്മാ യുവജനസഖ്യം

received_754798375119921

മനാമ: ബഹ്‌റൈൻ ദേശീയ ദിനത്തോടനുബന്ധിച്ച് കോവിഡ് 19 പ്രതിസന്ധി കാലഘട്ടത്തിൽ തങ്ങളുടെ ജീവൻ ഗണ്യമാക്കാതെ ആതുര ശുശ്രൂഷകളിൽ കോവിഡ് വിഭാഗത്തിൽ പ്രവർത്തിച്ച ബഹ്‌റൈൻ മാർത്തോമ്മാ ഇടവകാംഗങ്ങളായ ആരോഗ്യപ്രവർത്തകരെ 2020 ഡിസംബർ മാസം 18 ാം തീയതി വെള്ളിയാഴ്ച ആദരിക്കുമെന്ന് ബഹ്റൈൻ മാർത്തോമ്മാ യുവജനസഖ്യം അറിയിച്ചു. വിശുദ്ധകുർബാനശുശ്രൂഷയെ തുടർന്ന് രാവിലെ 10.30ന് നടക്കുന്ന പൊതുസമ്മേളനത്തിലേക്കും എല്ലാ ഇടവക അംഗങ്ങളേയും കർത്തൃനാമത്തിൽ സ്വാഗതം ചെയ്തതായി ഇടവക അറിയിച്ചു.

റൈറ്റ് റവ. ഡോ. തീയോഡോഷ്യസ് മാർത്തോമ മെത്രാപ്പോലീത്ത എപ്പിസ്കോപ്പ ഈ വിശുദ്ധ ദിനത്തിലെ പൊതുസമ്മേളനം ഉൽഘാടനം ചെയ്യും. ബഹ്‌റൈൻ ഹെൽത്ത് മിനിസ്ട്രേറ്റ് സെക്രട്ടറി ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. കേരളത്തിൻറെ ആരോഗ്യമന്ത്രി ശ്രീമതി ശൈലജ ടീച്ചറും, തിരുവനന്തപുരത്ത് എംപി ശ്രീ ശശി തരൂർ സാറും, കേരള മുൻ പോലീസ് ചീഫ് ജേക്കബ് പുന്നൂസ് സാറും ആശംസകൾ അറിയിക്കുന്നതായിരിക്കും. തുടർന്ന് കോവിഡ് 19 മുൻനിരയിൽ പ്രവർത്തിച്ച ആരോഗ്യപ്രവർത്തകരെ ആദരിക്കുന്നതായിരിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!