15 വർഷം പിന്നിട്ട് ബഹ്റൈൻ മലയാളി ബിസിനസ് ഫോറം: ദേശീയ ദിനത്തിൽ പുതിയ ലോഗോ പ്രകാശനം ചെയ്തു

BMBF

മനാമ: കർമമേഖലയിൽ 15 വർഷം പിന്നിട്ടവേളയിൽ പുതിയ ലോഗോ പ്രകാശനം ചെയ്ത് ബഹ്റൈൻ മലയാളി ബിസിനസ് ഫോറം ( ബി എം ബി എഫ്). സൂം മീറ്റിങ്ങിലൂടെ ചേർന്ന യോഗത്തിൻ്റെ ഔപചാരിക ഉൽഘാടന കർമ്മവും ലോഗോ പ്രകാശനവും കൂട്ടായ്മയുടെ ചെയർമാൻ ജോർജ് മാത്യു നിർവഹിച്ചു.

കഴിഞ്ഞ 15 വർഷത്തിലധികമായി ബഹ്റൈനിലെ വിവിധ മേഖലയിലുള്ള മലയാളി കച്ചവടക്കാരുടെ വിഷയങ്ങളും പ്രശ്നങ്ങളും പൊതു സമൂഹത്തിൽ കൊണ്ട് വരികയും കഴിയാവുന്ന രീതിയിൽ പരിഹരിക്കുകയും സാമൂഹ്യ സേവനത്തിൽ എണ്ണിയാൽ തീരാത്ത പ്രവർത്തനങ്ങൾ കാഴ്ച വെക്കാനും കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ ബിഎംബിഎഫും യൂത്ത് വിംഗും ചെയ്ത പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണെന്നും യോഗം വിലയിരുത്തി.

കൂടാതെ നിലവിലെ സാഹചര്യത്തിൽ പൊതു കച്ചവട രംഗത്തുള്ളവരെ വലിയ രീതിയിൽ കോർത്തിണക്കി മുൻനിരയിൽ നിന്ന് പ്രവർത്തനം ശക്തമാകുന്നതിൻ്റെയും ഏകോപിക്കുന്നതിന്റെയും ആവശ്യകത വിവിധ അംഗങ്ങൾ വിലയിരുത്തി.

ഈ വർഷം ആദ്യത്തിൽ പതിനഞ്ചാം വാർഷികം വലിയ രീതിയിൽ നടത്താനിരിക്കയാണ് കോവിഡ് സാഹചര്യം കാരണം ശ്രമം ഉപേക്ഷിച്ചത്. കോവിഡ് തീർത്ത ആഘാതത്തിൽ നിന്ന് കരകയറാൻ ബഹ്റൈൻ ഭരണകൂടം ബിസിനസുകാർക്ക് നൽകിയ സഹായങ്ങൾക്ക് നന്ദി അർപ്പിച്ചു കൊണ്ടാണ് ദേശീയ ദിനത്തിൽ തന്നെ പുതിയ ലോഗോ പ്രകാശനം ചെയ്തതെന്നും യോഗം പറഞ്ഞു.

മലയാളി ബിസിനസ് രംഗം ഉണരുവാനും വിവിധ വിഷയങ്ങൾ ഏകോപിപ്പിക്കുവാനും കൂടാതെ മാറിയ സാഹചര്യത്തിൽ, പിന്നിട്ട ഒന്നര പതിറ്റാണ്ടിന് ശേഷം നടത്തിയ ലോഗോ പ്രകാശനം വിവിധ മേഖലകളിൽ കച്ചവടരംഗത്തുള്ളവർക്ക് നൽകാൻ കഴിയുന്ന സഹായങ്ങളുടെ തുടക്കമാവട്ടേയെന്നും ബിഎംബിഎഫ് യൂത്ത് വിംഗ് ഭാരവാഹികൾ പ്രസ്താവിച്ചു.

ചടങ്ങിൽ ജനറൽ സെക്രട്ടറി
ബഷീർ അമ്പലായി സ്വാഗതം പറഞ്ഞു. ഭാരവാഹികളായ റിയാസ് തരിപ്പയിൽ, സക്കരിയ പി പുനത്തിൽ, സുബൈർ കണ്ണൂർ, അഷ്റഫ് മായഞ്ചേരി, അബ്ദുൽ ജലീൽ എം എ, ഫസൽ ഹഖ്, ഫ്രാൻസിസ് കൈതാരത്ത്, നിയാസ്, മൊയ്തീൻ ഹാജി, മൂസ്സഹാജി, ലത്തീഫ് ആയഞ്ചേരി, അലക്സ് ബേബി, അനീഷ് കെ വി, സാദിഖ് sky, ബിഎംബിഎഫ് യൂത്ത് വിംഗ് പ്രസിഡന്റ് സെമീർ ഹംസ, മിഹ്റാസ് ഇബ്രാഹിം, ആന്റണി പൗലോസ്, അൻവർ കണ്ണൂർ, മുഹമ്മദ് സവാദ്, സനു, സലീം കണ്ണൂർ, റാഷി കണ്ണങ്കോട്ട് എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. നൗഫൽ അബൂബക്കർ നന്ദി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!