ത്രിതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ് ഫലം: ഇടതു പക്ഷവും മാധ്യമങ്ങളും പ്രചരിപ്പിക്കുന്ന പരാജയം യുഡിഎഫിന് സംഭവിച്ചിട്ടില്ലെന്ന് ഒഐസിസി ബഹ്റൈൻ

oicc

മനാമ: ത്രിതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷവും, മാധ്യമങ്ങളും പ്രചരിപ്പിക്കുന്ന പരാജയം ഐക്യജനാധിപത്യ മുന്നണിക്ക് സംഭവിച്ചിട്ടില്ല എന്ന് ഒഐസിസി ദേശീയ കമ്മറ്റി അഭിപ്രായപ്പെട്ടു. 2015ൽ യു ഡി എഫ് സംസ്ഥാന ഭരണം ഉണ്ടായിരുന്ന സമയത്ത് നടന്ന പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ് ഫലത്തിലും മികച്ച റിസൾട്ട്‌ ഉണ്ടാക്കുവാൻ സാധിച്ചു. ത്രിതല പഞ്ചായത്തുകളിൽ ഏറ്റവും താഴെ തട്ടിൽ ഉള്ള കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, ഗ്രാമ പഞ്ചായത്തുകളിലെ ഫലം പ്രത്യേകം പരിശോധിച്ചാൽ മനസ്സിലാകുമെന്നും ഒ ഐ സി സി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

ഇടതു പക്ഷവും, ബി ജെ പി യും നടത്തിയ വർഗീയ പ്രചരണം യൂ ഡി എഫ് ന് ലഭിക്കേണ്ട കുറച്ചു വോട്ടുകളിൽ വിള്ളൽ ഉണ്ടാക്കിയിട്ടുണ്ട്. പലയിടത്തും വർഗീയ കക്ഷികൾ അധികാരത്തിൽ വരും എന്ന പ്രചരണം വോട്ടെടുപ്പിന്റെ അവസാന നിമിഷം യൂ ഡി എഫ് ന് ലഭിക്കേണ്ട മതേതര വോട്ടുകളിൽ ഭിന്നിപ്പ് ഉണ്ടാക്കുവാൻ ഇടതു പക്ഷത്തിനു സാധിച്ചു. സംസ്ഥാനം നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചു വിടാനും, ദേശീയ ഏജൻസികളുടെ അന്വേഷണം ഇടതു പക്ഷ ഗവണ്മെന്റിനെ മറിച്ചിടാൻ ഉള്ള കേന്ദ്രത്തിലെ ബി ജെ പി ഗവണ്മെന്റിന്റെ അജണ്ടയാണെന്ന് മതേതര വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ ഇടതു പക്ഷത്തിനു സാധിച്ചു എന്നും ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം അഭിപ്രായപ്പെട്ടു .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!