മനാമ: “മലയാളി മനസ്സ് എം എം ടീം ബഹ്റൈൻ ” മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വർദ്ദിച്ച് വരുന്ന ഹൃദയാഘാതം, മറ്റു പ്രവാസികൾ നേരിടുന്ന എല്ലാ വിധ ആരോഗ്യ പ്രശ്നങ്ങൾ ഉൾക്കൊള്ളിച്ച് കൊണ്ട് ബോധവൽക്കരണ ക്ലാസും, ഡോക്ടർ കൺസൾട്ടിംഗ്, ഉൾപ്പടെ അറുനൂറോളം പേർ പങ്കെടുത്ത മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി. അദില്യാ ബ്രാഞ്ച് അൽ ഹിലാൽ ആശുപത്രിയിൽ വച്ച് നടന്ന ചടങ്ങിൽ സംഘടനാ രക്ഷാധികാരി ശ്രീ ബഷീർ അമ്പലായി. സാമുഹ്യാ പ്രവർത്തകൻ ചന്ദ്രൻ തിക്കോടി, മറ്റും ബഹറിനിലെ സാമൂഹ്യാ സാസ്കാരിക സംഘടനാ ഭാരവാഹികൾ, ആശുപത്രി നിർവാഹികൾ, ജീവനക്കാർ പങ്കെടുത്തു. ഒപ്പം മലയാളി മനസ്സ് പ്രസിഡന്റ് സിജോ ജോസ്,സെക്രട്ടറി അനിരുദ്ധൻ, ജോയിന്റ് സെക്രട്ടറി ജീന കൺവിനർ സുഭാഷ് തോമസ്, ട്രഷറർ എബി മോൻ, കോർഡിനേറ്റർ ആനന്ദ്, മറ്റും എക്സിക്യുട്ടീവ് അംഗങ്ങളും ചേർന്ന് ക്യാമ്പിന് നേതൃത്വം നൽകി.