കേരള നിക്ഷേപ സംസ്ഥാന ചർച്ചയുടെ നിർദേശങ്ങളടങ്ങുന്ന സുവനീർ കൈമാറി

ലോകകേരളസഭാ മേഖല
സമ്മേളനത്തോനത്തോടനുബന്ധിച്ച് നടന്ന കേരള നിക്ഷേപ സംസ്ഥാന ചർച്ചയുടെ നിർദേശങ്ങളടങ്ങുന്ന സുവനീർ ലോക കേരളസഭ മെമ്പർ ശ്രീസുബൈർ കണ്ണൂർ ദുബൈയിലെ പ്രമുഖ ഷിപ്പിങ്ങ് കമ്പനിയായ ഗലൂൺ ഷിപ്പിംഗ് കമ്പനി ലിമിറ്റഡ് ഡയറക്ടർ ഷൈക്കുൽ ഹാരിസിന് കൈമാറി. കേരളത്തിലെ ചെറുകിട നിക്ഷേപസാധ്യതകളെ ഉപയോഗപ്പെടുത്താൻ സുബൈർകണ്ണൂർ കമ്പനി മേധാവികളോട് അഭ്യർഥിച്ചു. അതോടൊപ്പം കമ്പനി ഡയറക്ടർമാരായ റിയാസ്പൊൻമാണിച്ചി, സിറാജ് കോഴിക്കോട്, ഇക്ബാൽ തൃശൂർ, സൗദി അറേബ്യൻ ഗലൂൺ പ്രതിനിധി ഹക്കീം തെക്കിൽ എന്നിവരും സന്നിഹിതരായിരിന്നു. കേരളത്തിന്റെ ഇന്നത്തെ സാഹചര്യം ഉപയോപെടുത്തി ഏതെങ്കിലും സാധ്യമായ മേഖല പഠിച്ച് ചെറുകിടസംരംഭം തുടങ്ങാൻ ആലോചിക്കുമെന്ന് കമ്പനി മേധാവികൾ അറിയിച്ചു.