റിയാദ്: കൊറോണ വൈറസിന് ജനിതക മാറ്റം സംഭവിച്ച സാഹചര്യത്തിൽ നിയന്ത്രണ മാനദണ്ഡങ്ങള്‍ ലംഘിച്ച് ഒത്തുചേരുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. അമ്പതിലധികം ആളുകൾ പങ്കെടുക്കുന്ന ഒത്തുചേരലുകള്‍ക്ക് സൗകര്യമൊരുക്കുന്നവരിൽ നിന്ന് 15,000 റിയാല്‍ പിഴ ഈടാക്കും. ഒത്തുചേരലിൽ പങ്കെടുക്കുന്ന ഓരോ വ്യക്തിയിൽ നിന്നു 5,000 റിയാല്‍ വീതം പിഴ ചുമത്തുമെന്നും സൗദി മന്ത്രാലയം അറിയിച്ചു. നിയമലംഘനം ആവർത്തിക്കുന്നവരിൽ നിന്ന് ഇരട്ടി പിഴ ഈടാക്കുകയും പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്യും. സ്വകാര്യമേഖലയിലുള്ളവർ നിയന്ത്രണ മാനദണ്ഡങ്ങള്‍ ലംഘിച്ചൽ അവരുടെ സ്ഥാപനം മൂന്ന് മാസത്തേക്ക് അടച്ചുപൂട്ടും. നിയമലംഘനം ആവർത്തിച്ചാൽ സ്ഥാപനം ആറുമാസത്തേക്ക് അടച്ചുപൂടേണ്ടിവരുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
