മനാമ: പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി, പുന്നക്കാട് സ്വദേശി റോഷ്നി സാറാമ്മ സാമുവേൽ (60) ബഹ്റൈനിൽ നിര്യാതയായി. 1988 മുതൽ 2004 വരെ ദമ്മാം ഇന്ത്യൻ സ്കൂളിലെ അദ്യാപികയായിരുന്നു. തുടർന്നാണ് ബഹ്റൈനിലെത്തുന്നത്. കാൻസർ കെയർ ഗ്രൂപ്പ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും, മാർത്തോമാ സഭാ കൗൺസിൽ അംഗവും, വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡണ്ടും, ലോക കേരള സഭാ ക്ഷണിതാവുമായ കോശി സാമുവലിന്റെ ഭാര്യയാണ് റോഷിനി സാറാമ്മ സാമുവൽ. മക്കൾ: കരോളിൻ, കെവിൻ , മരുമകൻ: കെയ്ൽ.
മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
നിര്യാണത്തിൽ കാൻസർ കെയർ ഗ്രൂപ്പ് അനുശോചിച്ചു. കാൻസർ കെയർ ഗ്രൂപ്പിന് തുടക്കം മുതൽ പൂർണ്ണ പിന്തുണ നൽകി വരുന്ന കുടംബാംഗത്തെയാണ് നഷ്ടമായതെന്ന് പ്രസിഡണ്ട് ഡോ: പി. വി. ചെറിയാൻ, ജന. സെക്രട്ടറി കെ. ടി. സലിം എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് വേണ്ടി അനുശോചന സന്ദേശത്തിൽ അറിയിച്ചു.