റിയാദ്: ബ്രിട്ടനിൽ കൊറോണ വൈറസിന് ജനിതക മാറ്റം കണ്ടെത്തിയതിനെത്തുടർന്ന് എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കിയ സാഹചര്യത്തില്‍ ഓപ്പൺ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുവാനും റീ ബുക്കിംഗിനും അവസരം നല്‍കുമെന്നാണ് സൗദി എയര്‍ലൈന്‍സ് അറിയിച്ചു. സൗദി എയര്‍ലൈന്‍സില്‍ ടിക്കറ്റെടുത്ത എല്ലാ യാത്രക്കാർക്കും ഫീസ് ഈടാക്കാതെ തന്നെ ഈ സൗകര്യം ലഭിക്കുന്നതാണ്. ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസിന്റെ വകഭേദം കണക്കിലെടുത്ത് സുരക്ഷയുടെ ഭാഗമായാണ് സൗദിയില്‍നിന്നും തിരിച്ചുമുള്ള എല്ലാ അന്താരാഷ്ട്ര വിമാനങ്ങളും താല്‍ക്കാലികമായി നിർത്തിവെച്ചത്. സൗദിയിൽ കഴിഞ്ഞ ദിവസം വെറും 168 പേരില്‍ മാത്രമായിരുന്നു കോവിഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. കോവിഡിൽ നിന്നു പതിയെ മുക്തി നേടുന്ന സാഹചര്യത്തിലാണ് വൈറസിന്റെ പുതിയ വകഭേദം ബ്രിട്ടണില്‍ കണ്ടെത്തിയത്.
