യു.കെയിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാർക്കായി പ്രത്യേക മാർ​ഗ നിർദേശങ്ങൾ

IMG-20201222-WA0071

യു.കെയിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാർക്ക് നിർബന്ധിത ക്വാറന്റീൻ അടക്കം ആർടി-പിസിആർ പരിശോധനയും ഫലം പോസിറ്റീവ് ആയാൽ പ്രത്യേക ഐസൊലേഷനും സജ്ജമാക്കാൻ മാർഗനിർദേശങ്ങളിൽ പറയുന്നു. വരുന്ന എല്ലാ യാത്രക്കാരും കഴിഞ്ഞ 14 ദിവസത്തെ അവരുടെ യാത്രാ ചരിത്രം രേഖപ്പെടുത്തേണ്ടതുണ്ട്. സ്വയം സാക്ഷ്യപ്പെടുത്തിയ ഫോം പൂരിപ്പിക്കുകയും വേണം. പുതിയ സ്ട്രെയ്ൻ കോവിഡ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തുകയാണെങ്കില്‍ പ്രത്യേക ഐസൊലേഷന്‍ വാര്‍ഡുകളില്‍ ഇവരെ പ്രവേശിപ്പിക്കും.

വിമാനത്താവളങ്ങളിൽ ഹെൽപ് ഡസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. നവംബർ 25 മുതൽ ഡിസംബർ 8 വരെയുള്ള തിയതികളിൽ വന്നവർ ജില്ലാ സർവെലൻസ് ഓഫിസറുമായി ബന്ധപ്പെടണമെന്നും കേന്ദ്രം പറഞ്ഞു. വിമാനത്താവളത്തിലെ ടെസ്റ്റില്‍ കോവിഡ് പോസിറ്റീവാകുന്നവരുടെ സഹയാത്രികര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനും നിര്‍ബന്ധമാക്കി. പ്രത്യേക ഐസലേഷനിൽ പാർപ്പിച്ചിട്ടുള്ളവരുടെ സ്രവസാമ്പിളുകൾ ലണ്ടൻ വകഭേദമാണോ എന്ന് കണ്ടെത്താൻ പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കണമെന്നും നിർദേശമുണ്ട്.

അതേസമയം യുകെയിൽ കൊറോണയുടെ പുതിയ സ്ട്രെയ്ൻ വൈറസ് കണ്ടെത്തിയതിനെ തുടർന്ന്ഡിസംബർ 23 മുതൽ യു.കെയിൽ നിന്നുള്ള വിമാനങ്ങൾക്ക് ഇന്ത്യ വിലക്കേർപ്പെടുത്തിയിട്ടുണ്ട് . നിലവിലുള്ള വൈറസിനേക്കാൾ ഇരട്ടി ശേഷിയുള്ളതാണ് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്. കാനഡ, ജർമനി, ഫ്രാൻസ്, നെതർലാൻഡ്സ്, ബെൽജിയം, ഡെൻമാർക്ക്, ഇറ്റലി എന്നീ രാജ്യങ്ങളും യുകെ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

പുതിയ സ്ട്രെയ്ൻ കോവിഡ് വൈറസ് പ്രായം കുറഞ്ഞവരെ കൂടുതലായി ബാധിക്കുന്നുവെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയന്ത്രണങ്ങളെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!