ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്ന പരിഹാരത്തിന് ശ്രമിക്കുമെന്ന് സൗദി

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്ന പരിഹാരത്തിന് ശ്രമിക്കുമെന്ന് സൗദി. ഇരു രാജ്യങ്ങളും സൗഹൃദം നിലനിര്‍ത്തണമെന്നാണ് സൗദിയുടെ താല്‍പര്യമെന്ന് വിദേശകാര്യ സഹമന്ത്രി ആദില്‍ ജുബൈര്‍ പറഞ്ഞു. സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍റെ ഇന്ത്യാ സന്ദര്‍ശനം ഇന്ന് ആരംഭിക്കാനിരിക്കെയാണ് പാകിസ്ഥാനില്‍ വെച്ച് സൗദി മന്ത്രിയുടെ പ്രതികരണം.