കാൻസർ കെയർ ഗ്രൂപ്പ് വാർഷികം; ഡോ:വി.പി.ഗംഗാധരന്റെ മെഡിക്കൽ ചെക്കപ്പും സെമിനാറും മാർച്ച് 22 ന്

മനാമ: ബഹ്‌റൈൻ കാൻസർ സൊസൈറ്റിയിൽ അഫിലിയേറ്റ് ചെയ്തു പ്രവർത്തിക്കുന്ന കാൻസർ കെയർ ഗ്രൂപ്പിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി പ്രശസ്ത കാൻസർ രോഗ വിദഗ്ദ്ധൻ ഡോ: വി.പി. ഗംഗാധരൻ മാർച്ച് 22 വെള്ളിയാഴ്ച ബഹ്‌റൈനിൽ എത്തുന്നു. പ്രസ്തുത ദിവസ്സം  ഉച്ചക്ക് 2 മണിമുതൽ 6 മണിവരെ അദ്ദേഹം രോഗികളെ പരിശോധിക്കുമെന്നും ബഹ്‌റൈൻ കേരളീയ സമാജത്തിൽ  വൈകീട്ട് 6:30 മുതൽ പൊതുജനങ്ങൾക്കായി കാൻസർ രംഗത്തെ ആധുനിക ചികിത്സ, പ്രതിരോധ മാർഗങ്ങൾ എന്നിവയെക്കുറിച്ചു സെമിനാർ നടത്തുമെന്നും കാൻസർ കെയർ ഗ്രൂപ്പ് പ്രസിഡന്റ് ഡോ: പി.വി. ചെറിയാൻ അറിയിച്ചു.
കാൻസർ രോഗികൾക്കും, കാൻസർ സംബന്ധമായി റിപ്പോർട്ട് സഹിതം വരുന്ന ബന്ധുക്കൾക്കുമായി മാത്രമായിരിക്കും സൗജന്യ മെഡിക്കൽ പരിശോധന. ഇതിനായി കാൻസർ കെയർ ഗ്രൂപ്പ് ജനറൽ സെക്രട്ടറി കെ.ടി.സലിം (33750999), ട്രെഷറർ സുധീർ തിരുനിലത്ത് (39461746), ഹോസ്പിറ്റൽ വിസിറ്റ് കൺവീനർ ജോർജ് കെ. മാത്യു (33093409) രജിസ്‌ട്രേഷൻ ഇൻചാർജ് അബ്ദുൽ സഹീർ (33197315) എന്നിവർക്ക് വാട്സ്ആപ്പ് മെസ്സേജിലൂടെയോ, cancercarebahrain@gmail എന്ന ഇമെയിൽ വിലാസത്തിലോ പേരും പ്രധാന റിപ്പോർട്ടും അയച്ചു രജിസ്റ്റർ ചെയ്യാവുന്നതാണ്.  സെമിനാറിൽ ഏവർക്കും പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കുന്നവർക്ക് സംശയ നിവാരണത്തിനുള്ള അവസരവും ഉണ്ടായിരിക്കും.