മലയാളത്തിന്റെ പ്രിയ കവിയത്രി സുഗതകുമാരിക്ക് വിട

su

തിരുവനന്തപുരം: കവിയത്രിയും സാമൂഹിക പ്രവർത്തകയുമായ സുഗതകുമാരി ടീച്ചർ അന്തരിച്ചു. കോവിഡ് രോഗ ബാധയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം. 86 വയസ്സായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ടീച്ചറെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.

കവിതക്ക് പുറമെ കേരളത്തിന്റെ രാഷ്ട്രീയ , സാംസ്കാരിക, പാരിസ്ഥിതിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യം ആയിരുന്നു സുഗതകുമാരി ടീച്ചർ. സൈലന്റ് വാലി സംരക്ഷണ സമരം മുതൽ ഏറ്റവുമൊടുവിൽ സൈബർ ലോകത്ത് സ്ത്രീകൾക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങൾക്കെതിരെ വരെ ടീച്ചർ ശക്തമായ ഇടപെടലുകൾ നടത്തിയിരുന്നു.

1996 ൽ കേരളത്തിന്റെ ആദ്യ വനിതാ കമ്മീഷൻ അധ്യക്ഷയായി ചുമതല ഏറ്റു.
അഭയഗ്രാമം, അത്താണി തുടങ്ങി സമൂഹത്തിന് തണലൊരുക്കിയ ജീവകാരുണ്യ സ്ഥാപനങ്ങൾക്ക് തുടക്കം കുറിച്ചു. സമഗ്ര സംഭാവനകള്‍ക്ക് നല്‍കുന്ന എഴുത്തച്ഛന്‍ പുരസ്‌കാരം, സരസ്വതി സമ്മാന്‍ കേരള, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുകൾ, വള്ളത്തോൾ അവാർഡ്, ലളിതാംബിക അന്തർജനം അവാർഡ്, പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾക്കുള്ള കേന്ദ്ര സർക്കാരിന്റെ ആദ്യ ഇന്ദിര പ്രിയദർശിനി വൃക്ഷ മിത്ര അവാർഡ്,എന്നിങ്ങനെ എണ്ണമറ്റ പുരസ്‌കാരങ്ങൾ സുഗതകുമാരി ടീച്ചറെ തേടിയെത്തി. 2006 ൽ രാജ്യം പത്മശ്രീ നൾകി ആദരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!