കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ഏക ഭൂഖണ്ഡമായിരുന്ന അന്റാര്‍ട്ടിക്കയിൽ 36 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ചിലിയന്‍ റിസെര്‍ച്ച് ബേസിലാണ് കോവിഡ് കണ്ടെത്തിയത്. ചിലിയന്‍ സൈനികരായ 26 പേർക്കും അറ്റകുറ്റപണികള്‍ ചെയ്യുന്ന 10 തൊഴിലാളികൾക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരെ ചിലിയിലെ പുന്ത അരെനാസിലേക്ക് മാറ്റി പാര്‍പ്പിച്ചു. അന്റാര്‍ട്ടിക്കയിലെ 13 ചിലിയന്‍ ആസ്ഥാനങ്ങളിൽ ഒന്നായ ജനറല്‍ ബെര്‍നാഡോ ഒ ഹിഗ്ഗിന്‍സ് റിക്വെല്‍മി റിസര്‍ച്ച് ബേസിലുളളവര്‍ക്കാണ് കൊറോണ വൈറസ് കണ്ടെത്തിയത്.