മനാമ: ബഹ്റൈനിൽ ഇന്ത്യൻ എംബസിയുടെ പേരിൽ വ്യാജ ഫോൺ കോളുകൾ വിളിച്ച് പണം തട്ടുന്നവർക്കെതിരെ മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി. ഇന്ത്യൻ എംബസിയുടെ എൻക്വയറി നമ്പറായ +973 39418071 ൽ നിന്നും വരുന്ന ഫോൺ കോളുകൾ വ്യാജമാണെന്ന് എംബസി അറിയിച്ചു.
പാസ്പോർട്ട്, വിസ, എമിഗ്രേഷൻ ഫോമുകൾ എന്നിവയിൽ തെറ്റുകൾ ഉള്ളതിനാൽ പിഴ അടക്കണമെന്ന് ആവശ്യപ്പെടുന്ന ഫോൺ കോളുകൾ വ്യാജമാണ്. പ്രവാസികൾ തങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ ഇത്തരം ഫോൺ കോളുകൾക്ക് മുൻപിൽ വെളിപ്പെടുത്തരുതെന്നും, ബാങ്ക് അക്കൗണ്ട് വിവരങ്ങളും ക്രെഡിറ്റ് കാർഡ് വിവരങ്ങളും സുരക്ഷിതമായി സൂക്ഷിക്കണമെന്നും എംബസി മുന്നറിയിപ്പ് നൽകുന്നു.
Advisory for the Indian Community on Fraud Phone Calls @MEAIndia @IndianDiplomacy pic.twitter.com/DVnNowqfSP
— India in Bahrain (@IndiaInBahrain) December 22, 2020
തങ്ങളുടെ എൻക്വയറി നമ്പർ ആവശ്യക്കാർക്ക് വിളിക്കാൻ ഉള്ളതാണെന്നും, ആ നമ്പറിൽ നിന്ന് എംബസി പ്രവാസികളെ ബന്ധപ്പെടില്ലെന്നും ട്വീറ്റിലൂടെ വ്യക്തമാക്കി.
പ്രവാസികൾ തങ്ങളുടെ സ്വകാര്യ വിവരങ്ങൾ അപരിചിതരോട് വെളിപ്പെടുത്തെരുതെന്നും, തട്ടിപ്പ്കാരെ കുറിച്ച് വിവരം ലഭിക്കുന്ന പക്ഷം അധികാരികളെ അറിയിക്കണമെന്നും ഇന്ത്യൻ എംബസി ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിന് മുന്നറിയിപ്പ് നൽകി.