മനാമ: ഐ സി എഫ് റഫ സെൻട്രൽ കമ്മിറ്റിയുടെ കീഴിൽ ഓൾ ഇന്ത്യ സുന്നി വിദ്യാഭ്യാസ ബോർഡിന്റെ അംഗീകാരത്തോടെ പ്രവർത്തിച്ചു വരുന്ന മജ്മഉ തഅലീമുൽ ഖുർആൻ മദ്രസ്സയുടെ ഇരുപതാം വാർഷിക പരിപാടികൾ സമാപിച്ചു.
റഫ ഇന്ത്യൻ സ്കൂളിൽ നടന്ന സമാപന സമ്മേളനം റഫീഖ് ലത്തീഫിയുടെ അധ്യക്ഷതയിൽ പ്രമുഖ ബഹ്റൈൻ പണ്ഡിതൻ ശൈഖ് ഖാലിദ് സ്വാലിഹ് ജമാൽ ഉത്ഘാടനം ചെയ്തു. പ്രമുഖ മന:ശാസ്ത്ര പരിശീലകനും കൗൺസലറുമായ ഡോ: അബ്ദുസ്സലാം ഓമശ്ശേരി ‘എങ്ങിനെ ഒരു നല്ല രക്ഷിതാവാകാം’ എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. ഇന്ത്യൻ സ്കൂൾ ചെയർമാൻ ശ്രീ. പ്രിൻസ് നടരാജൻ, മലയാളി ബിസിനെസ്സ് ഫോറം പ്രസിഡന്റ് ജോർജ് മാത്യു, ഐ സി എഫ് നാഷണൽ പ്രസിഡന്റ് സൈനുദ്ധീൻ സഖാഫി, മുഹ്‌സിൻ മുഹമ്മദ് ഹുസ്സൈൻ മദനി എന്നിവർ പ്രസംഗിച്ചു. പി.എം. സുലൈമാൻ ഹാജി, അഷ്‌റഫ് ഇഞ്ചിക്കൽ, വി.പി.കെ. അബൂബക്കർ ഹാജി, ഉസ്മാൻ സഖാഫി, മമ്മൂട്ടി മുസ്ല്യാർ, അബ്ദുൽ ഹകീം സഖാഫി, ഇസ്മാഈൽ മുസ്ല്യാർ, ശംസുദ്ധീൻ സുഹ്‌രി, ഷാനവാസ് മദനി, ശമീർ പന്നൂർ, ഫൈസൽ എറണാകുളം തുടങ്ങിയവർ സംബന്ധിച്ചു.
വാർഷിക സ്മരണിക ലുലു ഹൈപ്പർ മാർക്കറ്റ് റഫ ബ്രാഞ്ച് ജനറൽ മാനേജർ കെ.എം. നാസറിന് നൽകി ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ പ്രകാശനം ചെയ്തു. കുട്ടികളുടെ കലാ സാഹിത്യ പരിപാടികളും ഇമ്പമാർന്ന ദഫ് പ്രോഗ്രാമും പരിപാടിക്ക് കൊഴുപ്പേകി. മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിശിഷ്ട വ്യക്തികൾ വിതരണം ചെയ്തു.
തുടർന്ന് നടന്ന ഇശൽ വിരുന്നിനു നിസാമുദ്ധിൻ പെരുന്തൽമണ്ണ, അബ്ദുൽ ഗഫൂർ ആക്കോട്, അബ്ദുറഹീം സഖാഫി അത്തിപ്പറ്റ എന്നിവർ നേതൃത്വം നൽകി. സയ്യിദ് ഇസ്മാഈൽ അസ്ഹർ ബുഖാരി തങ്ങൾ സമാപന പ്രാർത്ഥന നിർവഹിച്ചു. എം.സി. അബ്ദുൽ കരീം സ്വാഗതവും ഇ. അബ്ദുറഹീം നന്ദിയും പറഞ്ഞു.