ഫ്രന്‍റ്സ് കലാ സാഹിത്യ വേദി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു

മനാമ: ഫ്രന്‍റ്സ് കലാ സാഹിത്യ വേദി പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കുമായി വിവിധ ഇനങ്ങളില്‍ മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഗാനം, കവിത, നാടന്‍ പാട്ട്, സ്കിറ്റ്, സംഘഗാനം, മലയാള പ്രസംഗം എന്നീ ഇനങ്ങളില്‍ ഏരിയാ തല മല്‍സരങ്ങള്‍ വ്യാഴം, വെള്ളി ദിവസങ്ങളിലായി നടക്കും. ഒന്നും രണ്ടും സഥാനം നേടുന്നവര്‍ക്ക് കേന്ദ്ര തലത്തില്‍ നടക്കുന്ന മല്‍സരങ്ങളില്‍ മാറ്റുരക്കാന്‍ സാധിക്കുമെന്ന് കണ്‍വീനര്‍ ഗഫൂര്‍ മൂക്കുതല അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്  3962 9338എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.