കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഒന്നര വയസ്സുകാരന് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. കടുത്ത വയറുവേദനയെ തുടർന്ന് കുട്ടിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് നടത്തിയ പരിശോധനയിൽ ഷിഗെല്ല രോഗം സ്ഥിരീകരിക്കുകയും ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം കോട്ടാംപറമ്പിൽ മുൻപ് ഷിഗെല്ല കണ്ടെത്തിയിരുന്നു. എന്നാൽ ഒന്നര വയസുകാരന്റെ കേസ് ഇതുമായി ബന്ധമില്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഷിഗെല്ല വിഭാഗത്തിൽപ്പെടുന്ന ഷിഗെല്ലോസിസ് ബാക്ടീരിയയാണ് രോഗം പരത്തുന്നത്. ബാക്ടീരിയ പ്രധാനമായും കുടലിനെയാണ് ബാധിക്കുന്നത്. രോഗികളുടെ വിസർജ്യവുമായി നേരിട്ടോ പരോക്ഷമായോ ഉണ്ടാക്കുന്ന സമ്പർക്കത്തിലൂടെയാണ് രോഗം വ്യാപിക്കുന്നത്.