മനാമ: ബഹറൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ ജനന പെരുന്നാള്‍ ശുശ്രൂഷ ഇടവക വികാരി റവ. ഫാദര്‍ ബിജു ഫീലിപ്പോസ് കാട്ടുമറ്റത്തിന്റെ കാര്‍മികത്വത്തില്‍ ഭക്തിപൂര്‍വ്വം കൊണ്ടാടി. ഡിസംബര്‍ 24 ന് വൈകിട്ട് 6.30 മുതല്‍ സന്ധ്യ നമസ്ക്കാരം, വിശുദ്ധ തീജ്വാല ശുശ്രൂഷ, വിശുദ്ധ കുര്‍ബ്ബാന എന്നിവയോടുകൂടി കോവിഡ് 19 പ്രോട്ടോകോൾ പ്രകാരം ആണ് ശുശ്രൂഷകള്‍ നടന്നത്. കത്തീഡ്രല്‍ ഫെയ്സ്ബുക്ക് പേജ് വഴി ഇടവക ജനങ്ങള്‍ക്ക് ജനന പെരുന്നാള്‍ ശുശ്രൂഷ തല്‍സമയം ദര്‍ശിക്കുവാനുള്ള സൗകര്യവും തയ്യാറാക്കിയിരുന്നു എന്ന്‍ ഇടവക ട്രസ്റ്റി സി. കെ. തോമസ്, സെക്രട്ടറി ജോര്‍ജ്ജ് വര്‍ഗ്ഗീസ് എന്നിവര്‍ അറിയിച്ചു.