ഫ്രറ്റേർണിറ്റി എറണാകുളം ജില്ല വാർഷിക ജനറൽ ബോഡിയിൽ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

IMG-20190219-WA0007

മനാമ: ബഹ്റിനിലെ അറിയപ്പെടുന്ന സാമൂഹ്യ സംസ്കാരിക ജീവകാരുണ്യ സംഘടനയായ ഫ്രറ്റേർണിറ്റി എറുണാകുളം ജില്ലാ വാർഷിക ജനറൽബോഡിയോഗം സൽമാനിയ യിലുള്ള ഇന്ത്യൻ ഡിലൈറ്റ്സ് പാർട്ടി ഹാളിൽ വെച്ച് നടന്നു. പ്രസിഡണ്ട് ശ്രീ പി വി രമേശ് അധ്യക്ഷം വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ശ്രീ അനിൽകുമാർ കഴിഞ്ഞവർഷത്തെ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ശ്രീ സുനിൽകുമാർ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു.

പ്രസിഡണ്ട് രമേശ് സെക്രട്ടറി അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഉണ്ടായിരുന്ന കഴിഞ്ഞവർഷത്തെ ഭരണസമിതി മികവുറ്റ പ്രവർത്തനങ്ങളാണ് കാഴ്ചവെച്ചത് എന്ന കോർ ഗ്രൂപ്പ് ചെയർമാൻ ശ്രീ ഫ്രാൻസിസ് കൈതാരത്ത് സീനിയർ മെമ്പർ ശ്രീ ജയശങ്കർ, സന്തോഷ്, ജോസ് ആൻറണി, ജയ ഉണ്ണി തുടങ്ങിയവർ പറഞ്ഞു. തുടർന്ന് പുതിയ ഭരണസമിതിയിലേക്ക് അംഗങ്ങളെ തെരെഞ്ഞെടുത്തു .

അടുത്തവർഷത്തെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതിനു ശ്രീ ഷാനവാസ് നേതൃത്വത്തിൽ പുതിയ ഒരു ചാരിറ്റി കമ്മറ്റിയും രൂപീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!