ഇന്ത്യയിൽ നിന്ന് ബഹ്റൈൻ വഴി ലണ്ടനിലേക്കുള്ള വിമാനത്തിൽ മദ്യപിച്ച് യാത്ര ചെയ്ത ബ്രിട്ടൺ പൗരന് ജയിൽ ശിക്ഷ

ബഹ്റൈനിൽ നിന്നും ലണ്ടനിലേക്ക് പോയ ഫ്ലൈറ്റിൽ മദ്യലഹരിയിൽ യാത്ര ചെയ്ത ബ്രിട്ടൺ പൗരന് ആറു മാസത്തെ ജയിൽ ശിക്ഷ. ലണ്ടനിലെ ക്രൗൺ കോടതിയാണ് ശിക്ഷ വിധിച്ചത്. ഫെബ്രുവരി 2 ന് ഗൾഫ് എയർ വിമാനത്തിൽ യാത്ര ചെയ്ത കാൾ ഫോസ്റ്റർ (37) നാണ് ശിക്ഷ ലഭിച്ചത്. ഇന്ത്യയിൽ നിന്നും ബഹ്റൈൻ വഴിയുള്ള വിമാനത്തിലാണ് ഇയാൾ സഞ്ചരിച്ചത്. ഇന്ത്യയിൽ കഴിഞ്ഞ മൂന്ന് ആഴ്ച്ചയിൽ ഉറങ്ങിയിരുന്നില്ലായെന്നും വളരെ ക്ഷീണിതനായിരുന്നുവെന്നും അതിനാലാണ് ബഹ്റൈനിൽ നിന്നും വോഡ്ക കഴിച്ചതെന്നും ഇയാൾ കോടതിയിൽ സമ്മതിച്ചു.