മനാമ: സ്വാദിഷ്ടമായും ആരോഗ്യത്തോടെയും 2021 നെ വരവേൽക്കാൻ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ഇറ്റാലിയൻ ഭക്ഷണ വാരത്തിന് തുടക്കമായി. ഇത് രണ്ടാം തവണയാണ് ഉയർന്ന ഗുണനിലവാരമുള്ള ചേരുവകളും, സ്വാദിഷ്ടമായ ഇറ്റാലിയൻ വിഭവങ്ങളും പരിചയപ്പെടുത്തുന്നതിനായി ലുലു ഹൈപ്പർ മാർക്കറ്റ് ബഹ്റൈനിൽ ‘ലെറ്റ്സ് ഇറ്റാലിയൻ’ എന്ന പേരിൽ ഇറ്റാലിയൻ ഭക്ഷണ വാരം സംഘടിപ്പിക്കുന്നത്.
ഗുണനിലവാരമുള്ള ഇറ്റാലിയൻ ചേരുവകൾ പരിചയപ്പെടുത്തുന്ന ഭക്ഷണ മേള ഡിസംബർ 26 മുതൽ ജനുവരി 1 വരെ തുടരും. മധുരപ്രിയർക്കായി അറിയപ്പെടുന്ന ബ്രാൻഡുകളുടെ സ്വാദിഷ്ടമായ സ്പോഞ്ച് കേക്ക്, ഇറ്റാലിയൻ ചോക്ലേറ്റ്, മക്രോൺസ്,ഫ്രൂട്ട് ജാമുകൾ,ഷുഗർ ടോപ്പ്ട് പഫ് പേസ്ട്രി എന്നിവക്ക് പുറമെ ഇറ്റാലിയൻ ആപ്പിൾ കിവി പഴങ്ങൾ എന്നിവ പ്രത്യേക വിലയിൽ ‘ലെറ്റ്സ് ഇറ്റാലിയൻ’ ഭക്ഷ്യ വാരത്തിൽ ലഭ്യമാണ്.
ഇറ്റാലിയൻ അടുക്കളയിലെ പ്രധാന ചേരുവകളായ ബൾസാമിക് വിനാഗിരി, ഒലിവ് ഓയിൽ, ഓർഗാനിക് പാസ്ത, ഉയർന്ന നിലവാരമുള്ള ചീസ്, റെഡി-ടു-ഗോ പെസ്റ്റോ പാസ്ത സോസ്, തുടങ്ങിയ ഒരുപാട് ഭക്ഷ്യ ഉൽപ്പന്നങ്ങൾ മേളയുടെ ആകർഷകങ്ങളാണ് .
ഇറ്റാലിയൻ എമ്പസിയുമായും ഇറ്റാലിയൻ ട്രേഡ് ഏജൻസിയുമായും സംയുക്തമായാണ് ലുലു ലെറ്റ്സ് ഇറ്റാലിയൻ പ്രമോഷൻ നടത്തുന്നത്. “ലുലു ഹൈപ്പർമാർക്കറ്റിനൊപ്പം ‘ലെറ്റ്സ് ഈറ്റാലിയൻ’ പ്രമോഷന്റെ രണ്ടാം പതിപ്പ് ബഹ്‌റൈനിലേക്ക് കൊണ്ടുവന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഇറ്റാലിയൻ ഭക്ഷണത്തെക്കുറിച്ച് ബഹ്റൈൻ വിപണിയിൽ അവബോധം വളർത്താൻ ഈ പ്രചാരണം സഹായിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.” ഐടിഎ ട്രേഡ് കമ്മീഷണർ ജിയോസഫത്ത് റിഗാനെ പറഞ്ഞു.