മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ മനാമ ഏരിയ ടീൻസ് വിദ്യാർഥികൾക്കായി നടത്തിയ ഓൺലൈൻ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു. സവാഫീൽ ഫയാസ്, ആഷിർ അഷ്റഫ്, ഹനാൻ മുഹമ്മദ് ശരീഫ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. മലബാർ സമരത്തിന് നേതൃത്വം നൽകിയവരിൽ പ്രമുഖനും ഖിലാഫത്ത് പ്രസ്ഥാന നേതാവുമായിരുന്ന വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയെ ആസ്പദമാക്കിയായിരുന്നു മത്സരം. രണ്ട് മാസത്തോളം നീണ്ടു നിന്ന ഈ മത്സരത്തിൽ വാരിയം കുന്നത്തിന്റെ ജീവചരിത്രം കുട്ടികളിൽ വേറിട്ട പഠനമായി മാറി. മനാമ ഏരിയ ടീൻസ് കൺവീനർ ഷബീഹ ഫൈസൽ നേതൃത്വം നൽകിയ പരിപാടിയിൽ ഏരിയ വൈസ് പ്രസിഡന്റ് മൊയ്‌തു കണ്ണൂർ വിജയികളെ പ്രഖ്യാപിച്ചു.