മനാമ: തലശ്ശേരി പാനൂർ സ്വദേശിയായ റ്റി.കെ മുസ്തഫ 1985 ലാണ് ബഹ്റൈനിൽ എത്തുന്നത്. ബഹ്റൈനിലെ ഒരു ലബനോൻ ഷവർമ കടയിൽ സാധാരണ തൊഴിലാളിയായി പ്രവാസ ജീവിതം ആരംഭിച്ചു. പിന്നീട് 1990 മുതൽ ബഹ്റൈന്റെ തലസ്ഥാനമായ മനാമയിൽ ഫാഷൻ ഗ്രൂപ്പിന്റെ സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിക്കുകയായിരുന്നു. അന്ന് മുതൽ 2017 വരെ നീണ്ട ഇരുപത്തിയേഴ് വർഷം അതേ കമ്പനിയിൽ തന്നെ മുസ്തഫ സേവനം അനുഷ്ഠിച്ചു. അതിന് ശേഷം കഴിഞ്ഞ മൂന്നര വർഷമായി ഐഡിയ മാർട്ടിൽ ജോലി ചെയ്ത് വരികയായിരുന്നു. കെ.എം.സി.സി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ സജീവ പ്രവർത്തകനാണ് മുസ്തഫ.
ഭാര്യ: സുമയ്യ, മക്കൾ: ബഹ്റൈനിൽ തന്നെ ജോലി ചെയ്യുന്ന മുഹമ്മദ് ഫസൽ, ഫർസീന, ഫായിസ എന്നിവരാണ്.
ദീർഘകാലം തങ്ങളിലൊരാളായിക്കഴിഞ്ഞ മുസ്തഫക്കായെ പിരിയുന്ന വേദനയിലാണ് പ്രവാസി സുഹൃത്തുക്കൾ.