മനാമ: പുതുവത്സരത്തോടനുബന്ധിച്ച് ലുലു ഹൈപ്പർ മാർക്കറ്റിൽ ബിഗ് ബാങ് സൂപ്പർ ഡീലിന് തുടക്കമായി. ഡിസംബർ 29 മുതൽ ജനുവരി രണ്ടുവരെ നീണ്ടുനിൽക്കുന്ന നിരവധി ഓഫറുകളാണ് ഇതോടനുബന്ധിച്ച് ലുലുവിൽ ഒരുക്കിയിട്ടുള്ളത്. വിസ്മയിപ്പിക്കുന്ന ഏകദിന ഓഫറുകൾ, ഹാഫ് പ്രൈസ് ഓഫറുകളുമാണ് പ്രധാന ആകർഷണം. ഡിസംബർ 31ന് ഉച്ചക്ക് 12 മണി മുതൽ രാത്രി 12 മണി വരെ പ്രത്യേക വിലക്കിഴിവിൻ്റെ മെഗാ വിൽപന മേളയുമുണ്ടായിരിക്കും.
സ്മാർട്ട്ഫോൺ, കളിപ്പാട്ടങ്ങൾ, ടി.വി, കണ്ണടകൾ, പെർഫ്യൂം, ഡിറ്റർജൻറുകൾ, നട്സ്, കുക്കിങ് ഓയിൽ തുടങ്ങിയവയെല്ലാം വിലക്കുറവിൽ ലഭിക്കും.
ലുലു ഷോപ്പിങ് ആപ് വഴി ഓൺലൈനായും ഉപഭോക്താക്കൾക്ക് സാധനങ്ങൾ വാങ്ങാവുന്നതാണ്. ഓർഡർ ചെയ്യുന്ന സാധനങ്ങൾ വീട്ടിലെത്തിച്ച് നൽകും. ജനുവരി ഒമ്പതുവരെ അടുക്കള, വീട്ടുസാധനങ്ങൾ വിലക്കുറവിൽ വാങ്ങാനുള്ള അവസരവുമുണ്ട്. വസ്ത്രങ്ങൾ, ഫാഷൻ ആക്സസറീസ് എന്നിവയിൽ 50 ശതമാനം പേബാക്ക് ഓഫറുകളും ലുലു നൽകുന്നു.