ദുബായ്: യു.എ.ഇ.യിലെ സ്കൂളുകൾ ജനുവരി മൂന്ന് (ഞായറാഴ്ച) മുതൽ ക്ലാസുകൾ ആരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു. എല്ലാ കോവിഡ് മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചാണ് സ്കൂളുകൾ തുറക്കുന്നത്. 50 ശതമാനം ജീവനക്കാർക്കുമാത്രമേ സ്കൂളിലേക്ക് പ്രവേശിക്കാൻ സാധിക്കുകയുള്ളൂ. കോവിഡ് പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ഈ തീരുമാനം. ആദ്യ രണ്ടാഴ്ചത്തെ ഇ-ലേണിങ്ങിന് ശേഷമായിരിക്കും സ്കൂളുകളിൽ നേരിട്ടെത്തിയുള്ള പഠനം ആരംഭിക്കുക.