വീ കെയർ ഫൗണ്ടേഷൻ തൃശൂർ സ്വദേശിനിയായ വീട്ടമ്മക്ക് താത്കാലിക ചികിത്സാ സഹായം കൈമാറി

we care

മനാമ: വീ കെയർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ സ്വദേശിനിയായ വീട്ടമ്മക്ക് താത്കാലിക ചികിത്സ സഹായം കൈമാറി. ചാക്കാല സ്വദേശിനിയായ ശ്രീമതി. ഇന്ദിര ബാബുവിനാണ് ചികിത്സ സഹായം നൽകിയത്. സൽമാബാദ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമാഹരിച്ച ധനസഹായം ഏരിയ കൺവീനറിൽ നിന്ന് സംഘടന പ്രസിഡന്റ് രതിൻനാഥ് ഏറ്റുവാങ്ങി. ഹൃദയ സംബന്ധമായ അസുഖം മൂലം വളരെയധികം ബുദ്ധിമുട്ടിലായിരുന്നു ശ്രീമതി. ഇന്ദിര. ഭർത്താവ് വിദേശത്താണെങ്കിലും നിലവിലെ സാഹചര്യം മൂലം എട്ടു മാസത്തോളമായി തൊഴിൽ നഷ്ടപ്പെട്ട് ദുരിതത്തിലാവുകയായിരുന്നു.

വിവാഹപ്രായമെത്തിയ രണ്ടു പെൺകുട്ടികളുമായി നാട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന അവരുടെ ഈ നിസ്സഹായാവസ്ഥ അയൽവാസികളായ സാമൂഹിക പ്രവർത്തകരുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന്, ആശ്വാസ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുകയും കൂടുതൽ സഹായത്തിനായി വീ കെയർ ഫൌണ്ടേഷൻ ഭാരവാഹികളെ സമീപിക്കുകയുമായിരുന്നു. സംഘടനയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രവർത്തനത്തിൽ പ്രമുഖ സാമൂഹിക – ജീവകാരുണ്യ പ്രവർത്തകൻ ശ്രീ. കെ. എ. അനീഷും, പ്രദേശവാസികളായ സാമൂഹികപ്രവർത്തകരും സംഘടനയുടെ സജീവ പ്രവർത്തകരും പങ്കാളികളായി. തുടർന്നും അവരുടെ ചികിത്സക്കായി നടപടികൾ കൈക്കൊള്ളുമെന്ന് നാട്ടുകാരായ സാമൂഹിക പ്രവർത്തകർ വീ കെയർ ഫൌണ്ടേഷൻ ഭാരവാഹികൾക്ക് ഉറപ്പു നൽകി. ചികിത്സ സഹായതിനായി സഹകരിച്ചു പ്രവർത്തിച്ച നല്ലവരായ എല്ലാ മനുഷ്യസ്നേഹികൾക്കും വീ കെയർ ഫൌണ്ടേഷൻ നന്ദി രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!