COVID-19 പ്രതിരോധ മുൻകരുതൽ ലംഘനങ്ങൾ കൈകാര്യം ചെയ്യാൻ പബ്ലിക് പ്രോസിക്യൂഷൻ സുസജ്ജം: അറ്റോർണി ജനറൽ

image_72192707-5e41dda7-cf0a-4ce6-9aaa-7c0af50fd82a-37a0c709-1b9f-4379-b25d-80b8eac539ae

മനാമ: കോവിഡ് മുൻകരുതൽ നിയമങ്ങൾ ലംഘിക്കുന്ന കേസുകൾ കൈകാര്യം ചെയ്യാൻ പബ്ലിക് പ്രോസിക്യൂഷൻ സുസജ്ജമാണെന്ന് അറ്റോർണി ജനറൽ ഡോ. അലി ബിൻ ഫാദൽ അൽ ബ്യൂയിൻ പറഞ്ഞു.

ന്യൂഇയർ, വാരാന്ത്യ ദിവസങ്ങൾ അടക്കമുള്ള എല്ലാ പൊതു അവധി ദിവസങ്ങളിലും കോടതികൾ കോവിഡ് നിയമലംഘനങ്ങൾ നേരിടാൻ സജ്ജമാണെന്നും, ഇത്തരം നിയമലംഘനങ്ങളിൽ 24 മണിക്കൂറിനുള്ളിൽ, പ്രതിയുടെ അവകാശങ്ങൾ പാലിച്ചുകൊണ്ട് അന്വേഷണങ്ങളും വിചാരണയും പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള, ബഹ്റൈന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി , ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ചുകൊണ്ട് പുതിയ തീരുമാനം പ്രാവർത്തികമാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!