സമസ്ത ബഹ്റൈൻ പുതുവത്സര കലണ്ടര്‍ പുറത്തിറങ്ങി

SAMASTHA BAHRAIN COLONDAR

മനാമ: സമസ്ത ബഹ്റൈന്‍ കമ്മറ്റി പ്രസിദ്ധീകരിച്ച 2021 വര്‍ഷത്തെ കലണ്ടര്‍ പുറത്തിറങ്ങി. മനാമയില്‍ നടന്ന ചടങ്ങില്‍ കാപിറ്റൽ കമ്യൂണിറ്റി സെന്റർ ചെയർമാനും മുന്‍ എം.പിയുമായ അഹ് മദ് അബ്ദുൽ വാഹിദ് അല്‍ ഖറാത്ത കലണ്ടര്‍ പ്രകാശനം നിര്‍വ്വഹിച്ചു.

ചടങ്ങില്‍ സമസ്ത ബഹ്റൈന്‍ കേന്ദ്ര-ഏരിയാ ഭാരവാഹികള്‍, ജംഇയ്യത്തുൽ മുഅല്ലമീൻ, എസ്.കെ.എസ് എസ് എഫ്, സ്പോണ്‍സര്‍ ചെയ്ത ഷിഫാ അൽ ജസീറ എന്നിവയുടെ പ്രതിനിധികള്‍ പങ്കെടുത്തു.

ബഹ്റൈന്‍ നമസ്കാര സമയം, അവധി ദിനങ്ങള്‍, ബഹ്റൈനിലെ മദ്റസാ വിവരങ്ങള്‍, വിശേഷദിവസങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള സുപ്രധാന വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച ബഹുവര്‍ണ്ണ കലണ്ടര്‍ മനാമ ഗോള്‍ഡ്സിറ്റിയിലെ സമസ്ത ബഹ്റൈന്‍ കേന്ദ്ര ആസ്ഥാനത്തും ഏരിയാ കേന്ദ്രങ്ങളിലും സമസ്ത മദ്റസകളിലും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്- +973 3433 2269.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!