മനാമ: ലോകം മുഴുവൻ കീഴടക്കിയ കോവിഡ്’19 എന്ന മഹാവ്യാധിയെ നേരിടാൻ, തങ്ങളുടെ ജീവന് പോലും വില കല്പിക്കാതെ ആതുരശുശ്രൂഷാ മേഖലയില്‍ പ്രവർത്തന നിരതരായ, ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രല്‍ ഇടവകാംഗങ്ങളായ ആരോഗ്യപ്രവർത്തകരെ “ക്യുഡോസ്” എന്ന പോഗ്രാമില്‍ വച്ച് ആദരിച്ചു. ഡിസംബര്‍ 26 ശനിയാഴ്ച വൈകിട്ട് നടത്തിയ ഓണ്‍ലൈന്‍ പോഗ്രാമില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ബോബേ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷനായിരുന്നു. കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ ബിജു ഫീലിപ്പോസ് കാട്ടുമറ്റത്തില്‍ സ്വാഗതം പറഞ്ഞു. ബഹ്റൈന്‍ സല്‍മാനിയ ഹോസ്പിറ്റലിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ആയ ഡോക്ടര്‍ നബീല്‍ അല്‍ അഷിരി മുഖ്യ അതിഥി ആയിരുന്നു.
ബഹ്റൈന്‍ ഹെല്‍ത്ത് മിനിസ്ട്രിയുടെ സീനിയര്‍ ഇന്‍ഫ്ക്ട്യൂസ് ഡിസീസ് കണ്‍സല്‍റ്റന്റും നാഷണല്‍ മെഡിക്കല്‍ ടാസ്ക് ഫോഴ്സ് ടിം അംഗവുമായ ഡോക്ടര്‍ ജമീല അല്‍ സല്‍മാന്‍, കേരളാ സംസ്ഥാന ആരോഗ്യമന്ത്രി കെ. കെ. ഷൈലജ ടീച്ചര്‍ എന്നിവരെ ഇടവക പ്രത്യേകമായി ആദരിച്ചു. കത്തീഡ്രല്‍ ട്രസ്റ്റി സി. കെ. തോമസ്, ഇടവകയിലെ മുതിര്‍ന്ന അംഗം ഡോ. ചെറിയാന്‍ പി. വി., കത്തീഡ്രല്‍ മെഡിക്കല്‍ ടിം കോഡിനേറ്റര്‍ ഡോ. എലിസബത്ത് ബേബി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. നൂറ്റിനാല്‍പ്പത്തിയഞ്ചോളം ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കുവാന്‍ കഴിഞ്ഞു എന്നും ഈ പോഗ്രാമിന് എല്ലാ സഹായവും ചെയ്ത് തന്ന ഡോ. ചെറിയാന്‍ പി. വി. യ്ക്ക് കത്തീഡ്രലിന്റെ ഉപഹാരം നല്‍കുകയും ചെയ്തു എന്നും നന്ദി അര്‍പ്പിച്ച കത്തീഡ്രല്‍ സെക്രട്ടറി ജോര്‍ജ്ജ് വര്‍ഗീസ് പറഞ്ഞു.