bahrainvartha-official-logo
Search
Close this search box.

ഐ സി എഫ് ബഹ്റൈൻ ആരോഗ്യ ബോധവൽക്കരണവും ഹെൽത്ത് കാർഡ് വിതരണവും നാളെ (വെള്ളി)

0001-15006229309_20201231_110158_0000

മനാമ: ഐ.സി.എഫ് ബുദയ്യ യൂനിറ്റ് ക്ഷേമകാര്യ സമിതി ഷിഫ അൽ ജസീറ മെഡിക്കൽ സെൻററുമായി സഹകരിച്ച് നടത്തുന്ന ആരോഗ്യ ബോധവൽകരണവും ഹെൽത്ത് കാർഡ് വിതരണവും നാളെ (വെള്ളി) ബുദയ സുന്നി സെൻറീൽ നടക്കും.

പ്രവാസികളിൽ വർദ്ധിച്ചു വരുന്ന ഹൃദയാഘാതവും മറ്റു ജീവിതശൈലി രോഗങ്ങളുടെയും കാരണങ്ങളും പ്രതിനിധികളും പ്രതിപാദിക്കുന്ന ബോധവൽക്കരണവും ക്യാമ്പിൻ്റെ ഭാഗമായി നടക്കും.വൈകീട്ട് ഏഴിന് ഐ സി എഫ് നാഷനൽ ക്ഷേമകാര്യ സിക്രട്ടറി ശമീർ പന്നൂർ ഉദ്ഘാടനം ചെയ്യും. ആരോഗ്യ ബോധവൽക്കരണ ക്ലാസിന് പ്രമുഖ ആന്തരിക ചികിത്സാ വിദഗ്ധൻ ഡോക്ടർ പ്രദീപ് കുമാർ നേതൃത്വം നൽകും.

ഐ സി എഫ് ബുദയ യൂനിറ്റ് വിതരണം ചെയ്യുന്ന ഹെൽത്ത് കാർഡ് ഉപയോഗിച്ച് ഷുഗർ, കൊളസ് ട്രാൾ, പ്രഷർ പരിശോധനകൾക്ക് പുറമെ പീഡിയാട്രിക്, ഗൈനോക്കോളജി, ഒപ് തോ മോളജി, ദന്തൽ, ഓർത്തോഡോ റ്റിസ്റ്റ് വിഭാഗങ്ങളിൽ സൗജന്യ പരിശോധനയും ഷിഫ അൽ ജസീറ മെഡിക്കൽ സെൻ്ററിൽ ലഭ്യമാവും .

ഇത് സംബന്ധമായി പ്രസിഡണ്ട് കെ.എസ് മുഹമ്മദിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം പരിപാടികൾക്ക് അന്തിമരൂപം നൽകി.മൻസൂർ മാസ്റ്റർ, ജലീൽ മാവൂർ , ബഷീർ മാസ്റ്റർ ക്ലാരി, ഹനീഫ ബുദയ, നിസാമുദ്ധീൻ കുറ്റ്യാടി, മുഹമ്മദലി വേങ്ങാട്, യൂസുഫ് അഹ്സനി , മുഹമ്മദ് പുന്നത്തല, ജൂനൈദ്, മുഹമ്മദലി വേളം, ഹസ്സൻകോട്ടക്കൽ എന്നിവർ സംബന്ധിച്ചു. കൂടുതൽ വിവരങ്ങൾക്ക് 38086621, 39725238 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് ‘

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!