മനാമ: പുതുവത്സരാഘോഷങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാവണമെന്നും, മൊത്തം സമൂഹത്തിന്റേയും സുരക്ഷിതത്വത്തിൽ ഓരൊ വ്യക്തികൾക്കും പങ്കുണ്ടെന്നും ആരോഗ്യ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറിയും, നാഷണൽ മെഡിക്കൽ ടീം അംഗവുമായ ഡോക്ടർ വലീദ് അൽ മാനിഅ് ഇന്നലെ നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വിജയകരമായി തുടരുന്ന ദേശീയ വാക്സിനേഷന് കാമ്പെയിന്റെ ഭാഗമായി, കഴിഞ്ഞ ഓഗസ്റ്റ് മുതൽ ഒരു ദശലക്ഷം വാക്സിനുകൾ രാജ്യം ഒർഡർ ചെയ്തിട്ടുണ്ടെന്നും,
തുടർന്നും അംഗീകൃത വാക്സിൻ നിർമാതാക്കളിൽ നിന്ന് വാക്സിൻ വാങ്ങുന്നത് തുടരുമെന്നും, നിലവിലുള്ള സ്റ്റോക്ക് അനുസരിച്ചാണ് രജിസ്റ്റർ ചെയ്തവർക്കുള്ള തിയതി നിശ്ചയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ ജനങ്ങൾക്കും സൗജന്യ വാക്സിൻ നൾകുന്ന ലോകത്തിലെ തന്നെ ആദ്യത്തെ രാജ്യങ്ങളിൽ ഒന്നാണ് ബഹ്റൈൻ. ഇതിനോടകം 5604 ലധികം ആളുകൾ വാക്സിൻ സ്വീകരിച്ചത്, രാഷ്ട്രത്തിന്റെ കൂട്ടായ സാമൂഹിക പ്രതിബദ്ധതയുടെ ഉത്തമ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിസംബറിലെ ആദ്യ മൂന്ന് ആഴ്ചകളിൽ 1.5 ശതമാനമായിരുന്ന പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ ആഴ്ച 2.4 ശതമാനമായി ഉയർന്നു. ഡിസംബർ 24 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ പുതിയ രോഗികളുടെ എണ്ണത്തിൽ 34 ശതമാനം വർധനയാണുണ്ടായത്. കുടുതൽ ജാഗ്രത പാലിക്കണമെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് ഡോ. വലീദ് അൽ മാനിഅ് വ്യക്തമാക്കി.കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട അധികൃതർ മുന്നോട്ടു വെക്കുന്ന നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ അലംഭാവം കാണിക്കരുതെന്നും ഒത്തുചേരലുകൾ ഒരേ കുടുംബത്തിലുള്ളവരെയോ അടുത്ത സുഹൃത്തുക്കളേയൊ മാത്രം പങ്കെടുപ്പിച്ചുകൊണ്ടാകണമെന്നും, അടച്ചിട്ട ഹാളുകൾക്ക് പകരം തുറസ്സായ സ്ഥലങ്ങളിലായിരിക്കണം ഇത്തരം കൂടിച്ചേരലുകൾ എന്നും അദ്ദേഹം ഓർമിപ്പിച്ചു.
പ്രതിദിന കോവിഡ് പരിശോധനയിൽ കണ്ടെത്തുന്ന പുതിയ രോഗികളുടെ ശരാശരി ഡിസംബറിലെ ആദ്യ മൂന്ന് ആഴ്ചകളിൽ 1.5 ശതമാനമായിരുന്നു. എന്നാൽ, അതിനുശേഷം ഇത് 2.4 ശതമാനമായി ഉയർന്നു. ഡിസംബർ 24 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ പുതിയ രോഗികളുടെ എണ്ണത്തിൽ 34 ശതമാനം വർധനയാണുണ്ടായത്. എല്ലാവരും കുടുതൽ ജാഗ്രത പാലിക്കണമെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് ഡോ. വലീദ് അൽ മാനിഅ് പറഞ്ഞു. ബന്ധപ്പെട്ട അധികൃതർ നൽകുന്ന മുൻകരുതൽ നിർദേശങ്ങൾ പാലിക്കുന്നതിൽ അലംഭാവം കാണിക്കരുത്.
നിലവിൽ ബഹ്റൈനിൽ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ 6078 കിടക്കകളാണുള്ളത്. ഇതിൽ 540 കിടക്കകളിലാണ് രോഗികളുള്ളത്. ലക്ഷണങ്ങളില്ലാത്തവർക്ക് ഹോം ക്വാറന്റൈനിൽ കഴിയാമെന്ന സൗകര്യം ഉപയോഗപ്പെടുത്തിയത് 1474 രോഗികളാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 97.43 ശതമാനമാണ്. 0.38 ശതമാനമാണ് മരണനിരക്ക്.
രാജ്യത്തിന്റെ കോവിഡ് -19 പ്രതിരോധപ്രവർത്തനങ്ങളുടെ പുതിയ വിവരങ്ങൾ പങ്കുവെക്കുന്നതിന് നാഷണൽ മെഡിക്കൽ ടാസ്‌ക്ഫോഴ്‌സ് ഫോർ കോംബോവൈറസ് (COVID-19) ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ് ഹോസ്പിറ്റലിലെ ക്രൗൺ പ്രിൻസ് സെന്റർ ഫോർ ട്രെയിനിംഗ് ആന്റ് മെഡിക്കൽ റിസർച്ചിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ പങ്കെടുത്തു കൊണ്ടാണ് ഡോ. വലീദ് അൽ മാനിഅ് വിവരങ്ങളും നിർദ്ദേശങ്ങളും പങ്കുവെച്ചത്.
പത്രസമ്മേളനത്തിൽ ഡോ. വലീദ് അൽ മാനിഅ്‌ക്കൊപ്പം, ബിഡിഎഫ് ഹോസ്പിറ്റലിലെ പകർച്ചവ്യാധി വിദഗ്ധനും, നാഷണൽ മെഡിക്കൽ ടീം അംഗവുമായ ലഫ്റ്റനന്റ് കേണൽ മനാഫ് അൽ ഖത്താനിയും, സൽമാനിയ മെഡിക്കൽ കോമ്പ്ലക്സിലെ പകർച്ചവ്യാധി വിദഗ്ധ, ഡോക്ടർ ജമീല അൽ സൽമാനും പങ്കെടുത്തു.
ഇരുവരും പുതുവർഷ ആഘോഷത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിക്കേണ്ടതിന്റെ ആവശ്യം ഊന്നിപ്പറഞ്ഞു.
ഡിസംബർ 1 മുതൽ 28 വരെയുള്ള കാലയളവിൽ റിപ്പോർട്ട് ചെയ്ത പുതിയ സജീവ കേസുകളിൽ 39% പേരുടേയും അണുബാധയുടെ ഉറവിടം കുടുംബത്തിൽ നിന്നു തന്നെയായതിനാൽ ബന്ധുക്കൾ മാത്രമുള്ള ഒത്തുചേരലുകളിൽ പോലും ജാഗ്രത വേണമെന്ന് അൽ-ഖത്താനി വിശദീകരിച്ചു.
രോഗനിണയത്തിന്റേയും, രോഗമുക്തിയുടേയും കാര്യത്തിൽ ബഹ്റൈൻ ലോകരാജ്യങ്ങൾക്കിടയിൽ മുന്നിട്ടു നിൽക്കുന്നുവെന്നും
ഡോ. അൽ സമൻ സൂചിപ്പിച്ചു.
കോവിഡ് പ്രതിരോധത്തിൽ രാജ്യത്തിന്റെ ശ്രമങ്ങളെ പിന്തുണക്കേണ്ടതിന്റെ ആവശ്യം എടുത്ത് പറഞ്ഞു കൊണ്ട് ഡോക്ടർ അൽ സൽമാൻ ഉപസംഹരിച്ചു.