bahrainvartha-official-logo
Search
Close this search box.

കെ.സി.ഇ.സി ബഹ്റൈൻ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ ജനുവരി 1ന്‌

IMG-20201231-WA0069

‌മനാമ: ബഹ്റൈനിലെ ക്രിസ്ത്യന്‍ എപ്പിസ്കോപ്പല്‍ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സില്‍ (കെ.സി.ഇ.സി.) നടത്തുന്ന ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ 2021 ജനുവരി 1 ന്‌ വൈകിട്ട് 6.00 മണി മുതല്‍ കോവിഡ് 19 പ്രോട്ടോകോൾ പ്രകാരം പൂര്‍ണ്ണമായും ഓണ്‍ലൈനില്‍ നടക്കും. പ്രസിഡണ്ട് റവ. വി. പി. ജോണ്‍ ന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ പ്രശസ്ത സിനിമ സംവിധായകന്‍ ബ്ലസി മുഖ്യ അതിഥി ആയിരിക്കും. മലങ്കര മര്‍ത്തോമ്മാ മെത്രാപ്പോലീത്ത നി. വ. ദി. മ. ശ്രീ. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നിര്‍വഹിക്കും. കെ.സി.ഇ.സി. വൈസ് പ്രസിഡണ്ടുമാര്‍ ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്യും.

സെന്റ് പീറ്റേഴ്സ് സിറിയന്‍ യാക്കോബൈറ്റ് ചര്‍ച്ച്, സി. എസ്സ്. ഐ. സൗത്ത് കേരളാ ഡയോസിസ് ദേവാലയം എന്നിവര്‍ ഡാന്‍സ് പോഗ്രാം അവതരിപ്പിക്കും എന്നും സെന്റ് പോള്‍സ് മാര്‍ത്തോമ്മാ ചര്‍ച്ച്, സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍, ബഹറിന്‍ മാര്‍ത്തോമ്മാ പാരീഷ് എന്നീ ദേവാലയങ്ങളിലെ ഗായകസംഘങ്ങള്‍ അവതരിപ്പിക്കുന്ന ക്രിസ്തുമസ് കരോള്‍ ഗാനങ്ങളും ഉണ്ടായിരിക്കുമെന്നും കെ.സി.ഇ.സി. സെക്രട്ടറി റെജി വര്‍ഗ്ഗീസ്, പ്രോഗ്രാം കണ്‍ വീനര്‍ റവ. മാത്യൂ കെ. മുതലാളി, ജോ. കണ്‍ വീനര്‍ റിജോ തങ്കച്ചന്‍ എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 36055333 (സൂം ഐഡി: 4375713092 /1234)

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!