bahrainvartha-official-logo
Search
Close this search box.

നാഷണൽ ടാസ്ക് ഫോഴ്സ് മേധാവി കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ വാക്സിനേഷൻ കേന്ദ്രം സന്ദർശിച്ചു

WhatsApp Image 2020-12-30 at 2.07.24 PM-5d6b0397-79aa-489b-b5fd-926fefb1b714

മനാമ: സുപ്രീം കൗൺസിൽ ഫോർ ഹെൽത്ത് (എസ്‌സി‌എച്ച്) പ്രസിഡന്റും കോവിഡ് -19 നേരിടുന്നതിനുള്ള ദേശീയ ടാസ്‌ക്ഫോഴ്‌സ് മേധാവിയുമായ ലഫ്റ്റനന്റ് ജനറൽ ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ (കെ‌എച്ച്‌യു‌എച്ച്) വാക്സിനേഷൻ കേന്ദ്രത്തിൽ സന്ദർശിച്ച് പരിശോധന നടത്തി. കെ‌എച്ച്‌യു‌എച്ച് കമാൻഡർ മേജർ ജനറൽ ഡോ. ഷെയ്ഖ് സൽമാൻ ബിൻ അതിയതല്ലാഹ് അൽ ഖലീഫയും പരിശോധനയിൽ പങ്കെടുത്തു.

കോവിഡ് -19 ന് സുരക്ഷിതമായ പ്രതിരോധ കുത്തിവയ്പ്പ് നൽകാനുള്ള രാജകീയ നിർദ്ദേശങ്ങൾക്കനുസൃതമായാണ് കുത്തിവയ്പ്പ് നടത്തുന്നതെന്ന് ഡോ. ഷെയ്ഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി. പകർച്ചവ്യാധിയെ ചെറുക്കുന്നതിനുള്ള ആരോഗ്യ സുരക്ഷാ പദ്ധതികളെ പിന്തുണച്ച് എല്ലാ പൗരന്മാർക്കും പ്രവാസികൾക്കും സൗജന്യമായാണ് കുത്തിവയ്പ്പ് നൽകുന്നത്. എല്ലാ തലങ്ങളിലും പകർച്ചവ്യാധിയെ നേരിടാൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ ശ്രമങ്ങളുടെ തുടർച്ചയാണ് കിംഗ് ഹമദ് ഹോസ്പിറ്റലിലെ വാക്സിനേഷൻ സെന്റർ ഉദ്ഘാടനം. വാക്സിനേഷൻ സ്വീകരിക്കാൻ ആഗ്രഹിക്കുന്ന എല്ലാ പൗരന്മാർക്കും പ്രവാസികൾക്കുമുള്ള സൗകര്യങ്ങൾ കെ‌.എച്ച്.യു‌.എച്ചിൽ ലഭ്യമാണോയെന്ന് എസ്‌സി‌എച്ച് പ്രസിഡന്റ് പരിശോധിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ വിജയകരമാക്കാൻ സഹായിച്ച ആശുപത്രിയുടെയും ദേശീയ മെഡിക്കൽ സംഘത്തിന്റെയും നിരന്തരമായ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!