ന്യൂഡൽഹി: ജനിതക മാറ്റം സംഭവിച്ച വൈറസ് ബാധ തടയുന്നതിന്‍റെ ഭാഗമായി ബ്രിട്ടണില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നവർ യാത്രാവിവരങ്ങൾ അടങ്ങിയ സത്യവാങ്മൂലവും കൊവിഡ് രോഗിയല്ലെന്ന സ്വയം സാക്ഷ്യപത്രവും സമർപ്പിക്കണം. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ നിർദ്ദേശമനുസരിച്ച് യാത്രക്കാരുടെ കയ്യിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും ആർടി – പിസിആർ ടെസ്റ്റിനുള്ള സൗകര്യം ഒരുക്കണമെന്നും നിർദേശങ്ങളിൽ പറയുന്നുണ്ട്. ജനുവരി 8 നും 30 നും ഇടയിൽ ബ്രിട്ടണിൽ നിന്ന് വരുന്ന യാത്രക്കാർ 72 മണിക്കൂർ മുൻപ് www.newdelhiairport.in എന്ന ഓൺലൈൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.
