കുവൈത്ത്: ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തിയ സാഹചര്യത്തിൽ ഡിസംബര്‍ 21 മുതല്‍ അടച്ചിട്ട കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യ ദിനം 67 വിമാന സര്‍വീസുകള്‍ നടത്തി. നാട്ടിലേക്ക് മടങ്ങാനിരിക്കുന്ന വിദേശികള്‍ക്കു പുതിയ തീരുമാനം ആശ്വാസമായി. കുവൈത്തില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകളും പ്രവർത്തനം ആരംഭിച്ചു. എയർ ഇന്ത്യ കോഴിക്കോട്, കൊച്ചി, കണ്ണൂര്‍, എന്നീ വിമാനത്താവളത്തിലേക്കാണ് സർവീസ് ആരംഭിച്ചത്. വന്ദേഭാരത് മിഷനുമായി ബന്ധപ്പെട്ട സര്‍വീസുകളും ബുക്കിംഗും ആരംഭിച്ചതായും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. കുവൈത്തില്‍ നിന്നും ജനുവരി 3,6,10,13,17,20,24,27,29,31 എന്നീ തിയതികളില്‍ കൊച്ചിയിലേക്കും ജനുവരി 3,5,10,12,17,19,24,26,31 തിയതികളില്‍ കോഴിക്കോട്ടേക്കും ജനുവരി 8,15,22,29 തിയതികളിൽ കണ്ണൂരിലേക്കും വിമാന സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്.