bahrainvartha-official-logo
Search
Close this search box.

കേരളത്തിൽ കോളേജുകൾ പ്രവർത്തനം ആരംഭിച്ചു

college11

തിരുവനന്തപുരം: സ്കൂളുകൾക്ക് പിന്നാലെ കേരളത്തിൽ കോളേജുകളും പ്രവർത്തനം ആരംഭിച്ചു. എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടാണ് കോളേജുകൾ തുറന്നു പ്രവർത്തിക്കുന്നത്. ഒരു വിദ്യാർത്ഥി പരമാവധി 5 മണിക്കൂറാണ് ക്ലാസ്സുകൾ ലഭിക്കുക. രാവിലെ 8.30 മുതൽ 5 മണി വരെയായിരിക്കും കോളേജുകൾ പ്രവർത്തിക്കുക. കുട്ടികളുടെ എണ്ണമനുസരിച്ച് ക്ലാസുകൾ രണ്ട് ഷിഫ്റ്റുകളായി ക്രമീകരിച്ച് പ്രവർത്തിക്കാം. കോളേജുകളിൽ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചിട്ടുണ്ടെന്ന് അധികൃതർ ഉറപ്പുവരുത്തണം. വിദ്യാർത്ഥികൾ സാമൂഹിക അകലം പാലിക്കണം, മാസ്ക് ധരിക്കണം, കൈകൾ ഇടയ്ക്കിടെ സാനിറ്റൈസ് ചെയ്യണം.

ആർട്സ് ആൻഡ് സയൻസ്, ലോ, സംഗീതം, ഫൈൻ ആർട്സ്, ഫിസിക്കൽ എഡ്യൂക്കേഷൻ, പോളി ടെക്‌നിക്, സർവകലാശാലകൾ എന്നീ സ്ഥാപനങ്ങളിൽ 5,6 സെമെസ്റ്ററുകൾക്ക് മാത്രമേ ആദ്യ ഘട്ടത്തിൽ ക്ലാസുകൾ ആരംഭിച്ചത്. ഹോസ്റ്റലുകളുടെ മെസ്സും പ്രവർത്തനം ആരംഭിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. 10 ദിവസം പ്രവർത്തനം വിലയിരുത്തിയ ശേഷം പ്രിൻസിപ്പൽമാർ പ്രവർത്തന റിപ്പോർട്ട്‌ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാർക്ക് സമർപ്പിക്കണം. റിപ്പോർട്ട് വിലയിരുത്തിയ ശേഷം ബാക്കി വിദ്യാർത്ഥികളുടെ ക്ലാസുകൾ ആരംഭിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!