കുവൈത്തിൽ ബിരുദ വിദ്യാഭ്യാസ യോഗ്യതയില്ലാത്ത 60 വയസ്സിൽ അധികം പ്രായമുള്ളവരുടെ ഇഖാമ പുതുക്കുന്നത് തടയാൻ നീക്കം. മാൻപവർ പബ്ലിക് അതോറിറ്റി ഇതു സംബന്ധിച്ച് വൈകാതെ ഉത്തരവിറക്കുമെന്ന് കുവൈത്തിലെ പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
ഇത്തരം വിദേശികളെ രാജ്യത്ത് തുടരാൻ അനുവദിക്കുന്നത് കൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് അതോറിറ്റിയിലെ ബോർഡ് മെമ്പർമാർ പറഞ്ഞു. ഉന്നത യോഗ്യതയുള്ളവരും ദീർഘകാലം സേവനം ചെയ്തു വരുന്നവരുമായ ആളുകളെ മാനുഷിക പരിഗണനകൾ വെച്ചും സേവനവും ആവശ്യകതയും കണക്കിലെത്ത് പ്രായം പരിഗണിക്കാതെ രാജ്യത്ത് തുടരാൻ അനുവദിക്കണമെന്ന് ബോർഡ് അംഗങ്ങൾ നിർദേശിച്ചു.