സൗദിയിൽ പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങി ലുലു ഗ്രൂപ്പ്

Screenshot_20190221_013117

ഡൽഹി: സൗദി റീട്ടെയിൽ മേഖലയിലെ പ്രമുഖരായ ലുലു ഗ്രൂപ്പ് തങ്ങളുടെ പ്രവർത്തനം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ്റെ ഇന്ത്യാ സന്ദർശനത്തോടനുബന്ധിച്ച് ഡൽഹിയിൽ നടന്ന ഇന്ത്യാ സൗദി ബിസിനസ് ഫോറത്തിൽ വെച്ചാണ് ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി ഇക്കാര്യം വ്യക്തമാക്കിയത്.

http://https://m.facebook.com/story.php?story_fbid=2320082394934452&id=2070756719867022

സൗദിയിലെ റീട്ടെയിൽ മേഖലയിൽ ലുലു ഗ്രൂപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളെപ്പറ്റിയും, നിക്ഷേപങ്ങളെപ്പറ്റിയുമുള്ള വിശദാംശാങ്ങൾ യൂസഫലി ഫോറത്തിൽ വിശദീകരിച്ചു. സൗദിയിലെ വാണിജ്യ മേഖലയിൽ നിക്ഷേപം വർധിപ്പിക്കുവാൻ ഗ്രൂപ്പ് ഉദ്ദേശിക്കുന്നുവെന്ന് യൂസഫലി അറിയിച്ചു. സൗദിയിൽ ഇതിനകം 15 ഹൈപ്പർമാർക്കറ്റുകളുള്ള ലുലു 2020 ആകുമ്പോഴേക്കും 20 ഹൈപ്പർമാർക്കറ്റുകൾ കൂടി പുതുതായി ആരംഭിക്കും. 100 കോടി റിയാൽ നിക്ഷേപത്തിലായിരിക്കും പുതിയ ഹൈപ്പർമാർക്കറ്റുകൾ ആരംഭിക്കുന്നത്. ഇതിനകം നിക്ഷേപിച്ച 100 കോടി റിയാലിന് പുറമേയാണിത്.
2020 ആകുമ്പോൾ ലുലുവിൻ്റെ സൗദിയിലെ ആകെ മുതൽമുടക്ക് 2 ബില്യൺ റിയാലാകും (200 കോടി റിയാൽ). ഇത് കൂടാതെ കിംഗ് അബ്ദുള്ള എക്കണോമിക് സിറ്റിയിൽ 200 മില്യൺ സൗദി റിയാലിൽ നിക്ഷേപത്തിൽ അത്യാധുനിക രീതിയിലുള്ള ലോജിസ്റ്റിക് സെൻ്റർ ആരംഭിക്കുവാനും ഗ്രൂപ്പ് തീരുമാനിച്ചിട്ടുണ്ട്. സൗദിയിലെ റീട്ടെയിൽ മേഖലയിൽ പ്രവർത്തനം കൂടുതൽ വ്യാപകമാക്കാനും ഭക്ഷ്യസുരക്ഷ പ്രദാനം ചെയ്യാനും ഇത് ഉപകരിക്കും. സൗദിവത്കരണത്തിൻ്റെ ഭാഗമായി ആകെയുള്ള ജീവനക്കാരുടെ 40 ശതമാനവും സൗദികളാണ് ലുലുവിൽ ജോലി ചെയ്യുന്നതെന്നും യൂസഫലി അറിയിച്ചു. 2020 ഓടെ ലുലുവിലെ സൗദി സ്വദേശികളുടെ എണ്ണം 5000 കടക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ എണ്ണകമ്പനികളിലൊന്നായ സൗദി അരാംകോയുടെ 15 സുപ്പർമാർക്കറ്റുകളുടെ ചുമതല ലുലുവാണ് ഏറ്റെടുത്തിരിക്കുന്നത്. കൂടാതെ സൗദി ദേശീയ സുരക്ഷാ വിഭാഗമായ നാഷണൽ ഗാർഡിൻ്റെ ക്യാമ്പുകളിൽ ഷോപ്പിംഗ് സെൻ്ററുകളും സൂപ്പർമാർക്കറ്റുകളും നടത്തിപ്പിൻ്റെ ചുമതലയും ലുലുവിനാണ്.

 

സൗദി കിരീടാവകാശിയുടെ ബഹുമാനാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി ഔദ്യോഗിക വസതിയായ ഹൈദരാബാദ് ഹൗസിൽ ഒരുക്കിയ ഉച്ചവിരുന്നിലും യൂസഫലി പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!