മനാമ : അന്താരാഷ്ട്ര ഗാർഡൻ ഷോക്ക് എക്സിബിഷൻ സെന്ററിൽ തുടക്കമായി. ഈസ ബിൻ സൽമാൻ എഡ്യുക്കേഷൻ എൻഡോവ്മെന്റ് ചെയർമാൻ ഷേഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഉദ്ഘാടനം ചെയ്ത ഷോയിലുടെ രാജ്യത്തിന്റെ കാർഷിക പുരോഗതി ലക്ഷ്യമിട്ടാണ് നടത്തുന്നത്.
കർഷിക മേഖലയുടെ വികസനവും തദ്ദേശീയ കർഷകർക്ക് പ്രോത്സഹനമായാണ് ഷോ സംഘടിപ്പിച്ചിരിക്കുന്നതെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി.
24 ആം തീയ്യതി വരെ നീണ്ടു നിൽക്കുന്ന പ്രദർശനം രാവിലെ 10 മുതൽ വൈകിട്ട് 9 മണി വരെയാണ് പ്രവേശനം അനുവദിക്കുന്നത്.