മനാമ: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് കഫേ ഉടമക്ക് 2000 ബഹ്റൈൻ ദിനാർ പിഴ ചുമത്തി. സീറ്റിംഗ് ക്രമീകരണം തെറ്റിച്ചതിനെ തുടർന്നാണ് നടപടി.
ആറിലധികം പേരെ കഫേയിൽ മേശപ്പുറത്ത് ഇരിക്കാൻ അനുവദിച്ചതായി ഹെൽത്ത് ഇൻസ്പെക്ടർമാർ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നടപടിയെന്ന് പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു.